ചലച്ചിത്രം

'വിളക്ക് കത്തിച്ചാൽ വൈറസ് നശിക്കില്ല, പക്ഷേ പിന്തുണ'; പ്രധാനമന്ത്രിയെ വിമർശിക്കുന്നവർ രാജ്യസ്നേഹികളല്ലെന്ന്  പ്രിയദർശൻ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിലെ രാജ്യത്തിന്റെ ഒരുമ തെളിയിക്കാൻ പ്രധാനമന്ത്രി നടത്തിയ വിളക്ക് തെളിയിക്കൽ ആഹ്വാനത്തിന് പിന്തുണയുമായി സംവിധായകൻ പ്രിയദർശൻ. വിളക്ക് കത്തിച്ചാൽ വൈറസ് നശിക്കില്ലെന്നും എന്നാൽ രാജ്യത്തിന്റെ അഭിമാനം ശക്തിപ്പെടുത്തും എന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞത്. ഇന്ത്യയിലെ ജനങ്ങളുടെ ഉത്സാഹവും യശസ്സും ഉയർത്തുക എന്നതാണ് പ്രധാനമന്ത്രിയുടെ ഉദ്ദേശമെന്നും അദ്ദേഹത്തെ വിമർശിക്കുന്നവർക്ക് ദേശസ്നേഹികൾ എന്നു വിളിക്കാനാവില്ലെന്നും പ്രിയദർശൻ പറഞ്ഞു. 

"രാത്രി ഒന്‍പത് മണിയ്ക്ക് വിളക്ക് തെളിയിച്ചു കൊണ്ട് കോവിഡ് 19 ന് എതിരേ പോരാടനുള്ള പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും ആഹ്വാനത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. അത് വൈറസിനെ കൊല്ലില്ല. പക്ഷെ നാനാത്വത്തില്‍ ഏകത്വം എന്നതില്‍ രാജ്യത്തിന്റെ അഭിമാനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. ഇന്ത്യയിലെ ജനങ്ങളുടെ ഉത്സാഹവും യശസ്സും   ഉയര്‍ത്തുക എന്നതാണ് പ്രധാനമന്ത്രിയുടെ ഉദ്ദേശ്യം . ഈ അവസരത്തില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ക്ക് സ്വയം ദേശസ്‌നേഹികള്‍ എന്ന് വിളിക്കാന്‍ കഴിയില്ല..ജയ്ഹിന്ദ്." പ്രിയദർശൻ കുറിച്ചു. 

ഇന്ന് രാത്രി ഒൻപതിന് ഒൻപത് മിനിറ്റ് ലൈറ്റ് അണച്ച് വീട്ടിൽ ദീപം തെളിയിക്കുകയോ ടോർച്ചടിക്കുകയോ ചെയ്യാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇതിനെ പിന്തുണച്ച് ഇതിനോടകം നിരവധി പ്രമുഖരാണ് രം​ഗത്തെത്തിയത്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പടെയുള്ള മലയാളം താരങ്ങളും അമിതാഭ് ബച്ചൻ, ഷാരുഖ് ഖാൻ തുടങ്ങിയ ബോളിവുഡ് താരങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി