ചലച്ചിത്രം

'കാട്ടുപോത്തിന് എന്ത് ഏത്തവാഴ', പെട്രോൾ പമ്പിന് മുൻപിൽ മെഴുകുതിരി കത്തിച്ചവരോട് ലാൽ

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഇന്നലെ രാജ്യമൊന്നടങ്കം ഐക്യദീപം തെളിയിച്ചിരുന്നു. നിരവധി താരങ്ങളും ഇതിൽ പങ്കാളികളായിരുന്നു. എന്നാൽ അതിനൊപ്പം പലസ്ഥലങ്ങളിലും ലോക്ക്ഡൗൺ ലംഘനങ്ങളും നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടനും സംവിധായകനുമായ ലാൽ പങ്കുവെച്ച ഒരു ട്രോളാണ്. 

പെട്രോൾ പമ്പിന് മുൻപിൽ മെഴുകുതിരി തെളിച്ചുവെച്ചിരിക്കുന്നതിനെ വിമർശിച്ചുകൊണ്ടാണ് ലാലിന്റെ ട്രോൾ. കാട്ടുപോത്തിന് എന്ത് ഏത്തവാഴ എന്ന അടിക്കുറിപ്പിലാണ് താരം ട്രോൾ പങ്കുവെച്ചിരിക്കുന്നത്. ലോക്ക്ഡൗണിലും രാജ്യത്തിന് ഒരുമ കാണിക്കാനാണ് ദീപം തെളിയിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ‌‌

വീടിനുള്ളിൽ നിന്നുകൊണ്ടുതന്നെ ടോർച്ചടിക്കാനും ദീപം തെളിയിക്കാനുമാണ് മോദി പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് നിരവധി പേർ തീപന്തവുമായി തെരുവിൽ ഇറങ്ങുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്