ചലച്ചിത്രം

'നീ എനിക്ക് എന്താണെന്നത് ഈ ചിത്രത്തിലുണ്ട്‌'; പാർവതിക്ക് പിറന്നാൾ ആശംസയുമായി റിമ 

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയ താരം പാർവതിയുടെ പിറന്നാൾ ദിനമാണ് ഇന്ന്. താരത്തിന് പിറന്നാൾ ആശംസകളുമായി സഹതാരങ്ങളും സുഹൃത്തുക്കളും ആരാധകരും എത്തിക്കഴിഞ്ഞു. മലയാളത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പാർവതിക്ക് ഇനിയും കഴിയട്ടെ എന്ന് ആരാധകർ ആശംസിക്കുമ്പോൾ പാർവതിയെന്ന സുഹൃത്തിനെക്കുറിച്ചാണ് സഹതാരങ്ങൾ വാചാലരാകുന്നത്. 

റിമ കല്ലിങ്കലും പൂർണിമ ഇന്ദ്രജിത്തുമടക്കമുള്ളവർ താരത്തിന് ആശംസകളുമായി രം​ഗത്തെത്തിക്കഴിഞ്ഞു. ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ പങ്കുവച്ചാണ് ഇരുവരും പാർവതിക്ക് പിറന്നാളിന്റെ മം​ഗളങ്ങൾ നേർന്നത്. പാർവതിയുടെ വ്യക്തിത്വത്തെയും സുഹൃദ്ബന്ധത്തെയും വെളിപ്പെടുത്തുന്നതായിരുന്നു റിമയുടെ വാക്കുകൾ. 

"ആദ്യത്തെ കുറച്ച് ചിത്രങ്ങൾ നീയെത്ര സുന്ദരിയാണെന്ന് കാണിക്കാനാണ്. പിറന്നാളിനു മാത്രം പറയാൻ കൊള്ളുന്ന ലെവലിലുള്ള കാര്യങ്ങളാണത്. അവസാനചിത്രം നീയെനിക്ക് ആരാണെന്ന് പറയാനാണ്. നിൻ്റെ തോളിൽ.. ഇനിയും ഏറെ യാത്രകളും അനുഭവങ്ങളും ഉണ്ടാകട്ടെ..", എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് റിമ കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്