ചലച്ചിത്രം

പ്രമുഖ വ്യവസായിയുമായി വിവാഹം!, 'ആ വാര്‍ത്ത സര്‍പ്രൈസായിരുന്നു'; പ്രതികരണവുമായി കീർത്തി സുരേഷ്  

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ വ്യവസായിയുമായി വിവാഹം നിശ്ചയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് നടി കീർത്തി സുരേഷ്. കീര്‍ത്തിയുടെ വിവാഹം ഉറപ്പിച്ചെന്നും വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇതെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാൽ വാർത്ത എങ്ങനെയാണ് പടർന്നതെന്ന് അറിയില്ലെന്നും ഉടനെ വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.

ആ വാർത്ത തനിക്കും ഒരു സർപ്രൈസ് ആയിരുന്നുവെന്ന് നടി പറയുന്നു. "എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പടര്‍ന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാന്‍ വ്യക്തമായി പറയാം. അത്തരം പ്ലാനുകളൊന്നും ഇപ്പോള്‍ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല'',ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കീര്‍ത്തി പറഞ്ഞു. 

പ്രമുഖ നടി സാവിത്രിയുടെ ജീവിതം അഭിനയിച്ച് മഹാനടി എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കിയ താരം തെന്നിന്ത്യയിലെ തിരക്കേറിയ നായികയായി മുന്നേറുകയാണ്. നാഗേഷ് കുകുനൂരിന്റെ 'ഗുഡ് ലക്ക് സഖി'യില്‍ അഭിനയിച്ചുവരികയായിരുന്നു കീര്‍ത്തി.'മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തിയുടെ മലയാള ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു