ചലച്ചിത്രം

'ഇത് പനിപോലെയാണ്, നെഞ്ചിൽ ബുദ്ധിമുട്ടുണ്ട്, വിശ്രമിച്ചാൽ മതി'; കൊറോണ അനുഭവം പങ്കുവെച്ച് സോയ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നിർമാതാവ് കരീം മൊറായിക്കും മക്കൾക്കും കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശ്രീലങ്കയിൽ നിന്നെത്തിയ ഇളയമകൾ ഷാസയ്ക്കാണ് ആദ്യം രോ​ഗം സ്ഥിരീകരിച്ചത്. അതിന് പിന്നാലെ മൂത്തമകൾ സോയയ്ക്കും ഫലം പോസിറ്റീവായി. ഇപ്പോൾ രോ​ഗലക്ഷണങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സോയ.

അച്ഛനും, ഷാസക്കും എനിക്കും കൊറോണ സ്ഥിരീകരിച്ചു. പപ്പയ്ക്കും ഷാസക്കും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എനിക്ക് ചെറുതായിട്ടുണ്ടായിരുന്നു. എന്റെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കായി പങ്കുവെയ്ക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ചെറിയ പനിപോലെയാണ്, നെഞ്ചില്‍ ഒരു ബുദ്ധിമുട്ടുപോലെ തോന്നും. സഹിക്കാവുന്നതാണ്, വിശ്രമിച്ചാല്‍ എല്ലാം ശരിയാകും. പ്രാണായാമം, ചൂടുവെള്ളം എല്ലാം സഹായകമാകും. എല്ലാം വിശദമായി പങ്കുവെക്കാം. ആശംസകളുമായി എത്തിയ എല്ലാവര്‍ക്കും നന്ദി. വീട്ടിലേക്ക് ഉടന്‍ തിരിച്ചുപോകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.'' സോയ കുറിച്ചു. കൂടാതെ തങ്ങൾക്കുവേണ്ടി കഷ്ടപ്പെടുന്ന ആരോ​ഗ്യപ്രവർത്തകരെ പ്രശംസിക്കാനും താരം മറന്നില്ല. തങ്ങളെ നന്നായി പരിചരിക്കുന്നതുകൂടാതെ സന്തോഷിപ്പിക്കാനായി തമാശകളും അവർ പറയുന്നുണ്ട് എന്നും സോയ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ