ചലച്ചിത്രം

'ഈ ചിത്രത്തിൽ ഞാനുണ്ട്, കണ്ടുപിടിക്കൂ'; സ്പോട് മീ ചലഞ്ചുമായി കുഞ്ചാക്കോ ബോബൻ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിന്റെ വിരസതകൾ മാറ്റാൻ ആരാധകർക്ക് ഓരോ ചലഞ്ചുകൾ നൽകുന്ന തിരക്കിലാണ് താരങ്ങൾ. സ്കൂൾ കാലഘട്ടത്തിലേയും മറ്റും ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ കൺഫ്യൂഷനിലാക്കുകയാണ് അവർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടൻ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ചിത്രമാണ്

അഞ്ചാം ക്ലാസിലെ നാടകത്തിന്റെ ചിത്രമാണ് ചാക്കോച്ചൻ പങ്കുവെച്ചത്. എന്നാൽ താരത്തിന്റെ ടാസ്ക് കുറച്ചു കഠിനമാണ്. ആ ചിത്രത്തിൽ നിന്ന് തന്നെ കണ്ടെത്താനാണ് കുഞ്ചാക്കോ ബോബൻ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്പോർട് മീ ചലഞ്ച്. ആലപ്പുഴ ലിയോ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴുള്ള നാടകം. എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

എന്തായാലും താരത്തിന്റെ ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കസേരയിൽ ഇരിക്കുന്ന രാജകുമാരിയാണ് ചാക്കോച്ചൻ എന്നാണ് ഭൂരിഭാ​ഗം പേരുടെ കണ്ടെത്തൽ. ആരാധകർ മാത്രമല്ല താരങ്ങളും ചലഞ്ചിൽ പങ്കെടുക്കുന്നുണ്ട്. നടൻമാരായ ഫർഹാൻ ഫാസിലും വിനയ് ഫോർട്ടും കമന്റ് ചെയ്തിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്