ചലച്ചിത്രം

ആ സിനിമ ഇന്നായിരുന്നെങ്കിൽ ചുംബനം ഇങ്ങനെയാകുമായിരുന്നു; വിഡിയോ പങ്കുവെച്ച് സൽമാൻ ഖാൻ

സമകാലിക മലയാളം ഡെസ്ക്

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. സിനിമയിലെ ദിവസവേതനക്കാർക്ക് സഹായവുമായി താരം രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ തന്റെ ചിത്രത്തിലെ ഒരു റൊമാന്റിക് രം​ഗത്തെ കൊറോണ പ്രതിരോധത്തിനുള്ള ആയുധമാക്കി മാറ്റിയിരിക്കുകയാണ് താരം. സൽമാൻ അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം മേനെ പ്യാർ കിയയിലെ ഒരു രം​ഗമാണ് താരം കൊറോണക്കാലത്തിലേക്ക് പറിച്ചുനട്ടത്. 

കാമുകിയുടെ ചുംബനമുള്ള ​ഗ്ലാസ് വാളിന് അടുത്തേക്ക് വരുന്ന സൽമാൻ ഖാനെയാണ് ആദ്യ ഭാ​ഗത്ത് കാണിക്കുന്നത്. തുടർന്ന് ​ഗ്ലാസിൽ ചുംബിക്കുകയാണ് താരം. അതിന് പിന്നാലെ കാണിക്കുന്നത് കൊറോണ കാലത്തെ സൽമാനെയാണ്. കാമുകി ചുംബിച്ച് വരുന്ന സൽമാൻ ​ഗ്ലാസിൽ തൊടാതെ സാനിറ്റൈസർ ഉപയോ​ഗിച്ച് ക്ലീൻ ചെയ്യുകയാണ്. മേനെ പ്യാർ കിയ ഇപ്പോൾ റിലീസ് ചെയ്തിരുന്നെങ്കിൽ എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈസ്റ്റർ ആശംസകളും താരം അറിയിച്ചിട്ടുണ്ട്. 

ലോക്ക്ഡൗണിനെ തുടർന്ന് തന്റെ ഫാം ഹൗസിൽ മൃ​ഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കുകയാണ് താരം. തന്റെ സോഷ്യൽ മീഡിയയിലൂടെ കൊറോണ ബോധവൽക്കരണം താരം നടത്തുന്നുണ്ട്. കൂടാതെ ഫാം ഹൗസിലെ മൃ​ഗങ്ങൾക്കൊപ്പമുള്ള രഹസകരമായ വിഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്