ചലച്ചിത്രം

'ഇനി താലികെട്ടും നടത്തുന്നില്ല'; വിവാഹം മാറ്റിവെക്കുന്നുവെന്ന് ഉത്തര ഉണ്ണി

സമകാലിക മലയാളം ഡെസ്ക്

ടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം പൂർണമായി മാറ്റിവെച്ചു. കൊറോണ പടർന്നു പിടിച്ച പശ്ചാത്തലത്തിൽ വിവാഹം താലികെട്ട് മാത്രമായി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് ക്ഷേത്രങ്ങളെല്ലാം അടച്ചിട്ടതോടെ അത് മാറ്റുകയായിരുന്നു. സ്ഥിതി​ഗതികൾ സാധാരണ നിലയിൽ ആയതിന് ശേഷമാണ് വിവാഹം നടത്തുകയൊള്ളൂ എന്നാണ് താരം പറയുന്നത്.

ഈ മാസമാണ് ഉത്തരയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. കൊറോണയെത്തുടർന്ന് റിസപ്ഷൻ ഒഴിവാക്കി തീരുമാനിച്ചുറപ്പിച്ചിരുന്ന ദിവസത്തില്‍ തന്നെ പരമ്പരാഗത ആചാര പ്രകാരമുള്ള താലികെട്ട് നടത്താൻ തീരുമാനിച്ചു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അമ്പലത്തിൽ വച്ച് വിവാഹം നടത്താനാകില്ല. കാര്യങ്ങൾ പഴയപടിയാകുന്നത് വരെ കാത്തിരിക്കുന്നു. അതിനാൽ ആ​ഗസ്റ്റ് മാസത്തിലായിരിക്കും വിവാഹം നടക്കുക- ഉത്തര പറയുന്നു.

ബാംഗളൂരുവില്‍ ഐടി സ്ഥാപനം നടത്തുന്ന നിതേഷ് നായരാണ് ഉത്തരയുടെ വരന്‍. ജനുവരി 14നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നടി ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തര ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.
വെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു