ചലച്ചിത്രം

'എനിക്ക് പ്രണയം എന്നാൽ വിവാഹമായിരുന്നു, അത് കഴിഞ്ഞു, ഇപ്പോൾ ​ഹൃദയത്തിൽ പ്രണയമില്ല'; തുറന്നു പറഞ്ഞ് വിഷ്ണു വിശാൽ

സമകാലിക മലയാളം ഡെസ്ക്

രാക്ഷസൻ എന്ന സസ്പെൻസ് ത്രില്ലറിന്റെ വമ്പൻ വിജയത്തിലൂടെയാണ് വിഷ്ണു വിശാൽ ജീവിതത്തിലേക്കും കരിയറിലേക്കും തിരികെ എത്തുന്നത്. ദാമ്പത്യത്തിലും സിനിമയിലുമുണ്ടായ തകർച്ചയെ അതിജീവിച്ചായിരുന്നു താരത്തിന്റെ മുന്നേറ്റം. ചിത്രം ഹിറ്റായതിന് പിന്നാലെയാണ് താൻ വിവാഹമോചിതനായെന്ന വിവരം താരം ആരാധകരെ അറിയിക്കുന്നത്. രാക്ഷസന് മുൻപ് താൻ കടന്നുപോയ വിഷാദകാലത്തെക്കുറിച്ച് വിഷ്ണു തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ബാ​ഡ്മിന്റൺ താരം ജ്വാല ​ഗുട്ടയുമായി പ്രണയത്തിലാണ് താരം. എന്നാൽ തന്റെ ഹൃദയത്തിൽ ഇപ്പോൾ പ്രണയം ഇല്ല എന്ന് തുറന്നു പറയുകയാണ് വിഷ്ണു. 

പ്രണയം എന്നാൽ തനിക്ക് വിവാഹം ആയിരുന്നെന്നും ആ അദ്യായം അവസാനിച്ചുവെന്നുമാണ് താരം പറയുന്നത്. മുൻഭാര്യ രജനി നടരാജിനൊപ്പം 11 വർഷമാണ് ഒന്നിച്ചുണ്ടായിരുന്നത്. ഈ കാലഘട്ടം ഒരിക്കലും മറക്കാനാവില്ല എന്നുമാണ് വിഷ്ണു പറയുന്നത്. ജീവിതത്തിൽ ഒറു കൂട്ടുവേണമെന്ന ചിന്തയുള്ള ആളാണ് താനെന്നും അതിനാലാണ് ജ്വാലയെ കൂടെകൂട്ടിയത് എന്നുമാണ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നത്. 

'ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.  ..എല്ലാം പങ്കുവയ്ക്കാൻ ഒരാൾ ജീവിതത്തിൽ തീർച്ചയായും വേണം .  വിവാഹമോചനത്തിന് ശേഷമാണ് ഞാൻ ജ്വാലയെ കണ്ടുമുട്ടുന്നതും ഒപ്പം സമയം ചിലവഴിക്കുന്നതും.  അവൾ വളരെ പോസിറ്റീവ് ആയ വ്യക്തിയാണ്. അതാണ് അവളിൽ എനിക്ക് ഇഷ്ടമുള്ള സം​ഗതിയും. ജ്വാലയും ജീവിതത്തിൽ വേർപിരിയലിലൂടെ കടന്നു പോയ ആളാണ് .. ഞങ്ങൾ സംസാരിച്ചു, പരസ്പരം മനസിലാക്കി. എല്ലാം നന്നായി. ആദ്യമായി പ്രണയത്തിലാവുന്ന പതിനെട്ടുകാരന്റെ മനസല്ല ഇന്ന് എനിക്ക് .35 വയസായി ഇന്ന്. പക്വതയുള്ള വ്യക്തിയായി, പ്രാക്ടിക്കലായി. ഭാവിയിൽ എന്താണ് സംഭവിക്കുകയെന്ന് നോക്കാം 

സത്യം അറിയാതെ ഒരാളുടെ ജീവിതത്തെ പറ്റി മറ്റുള്ളവർ പലതും പറഞ്ഞു നടക്കുന്നതാണ് എന്നെ വിഷമിപ്പിക്കുന്നത്. ജ്വാലയോ ഞാനോ ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്താൽ പല ​ഗോസിപ്പുകളായി. . ചിലർ പറഞ്ഞു ജ്വാലയുമായുള്ള ബന്ധം കാരണമാണ് ഞാൻ വിവാഹമോചിതനായതെന്ന്, ചിലർ പറഞ്ഞു  രാക്ഷസൻ ചെയ്ത സമയത്ത് ഞാൻ അമല പോളുമായി പ്രണയത്തിലായിരുന്നു എന്ന് . എനിക്കവരോട് എന്റെ വിവാഹമോചനത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്താനാകില്ല. അത് തീർത്തും  വ്യക്തിപരമാണ്." വിഷ്ണു പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു