ചലച്ചിത്രം

'ഗംഭീരം, എന്റെ സല്യൂട്ട്', കേരള പൊലീസിന്റെ 'നിര്‍ഭയം' മ്യൂസിക് വീഡിയോയെ അഭിനന്ദിച്ച് കമല്‍ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ :  കോവിഡിനെതിരേ കൊച്ചി സിറ്റി പൊലീസ് ഒരുക്കിയ 'നിര്‍ഭയം' എന്ന മ്യൂസിക് വീഡിയോ വൈറലായി. നാലുലക്ഷത്തിലേറെ പേരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്. അതിനിടെ മ്യൂസിക് വീഡിയോ ഒരുക്കിയ കേരള പൊലീസിനെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തി.

''ഗംഭീരം..  പാടുന്നത് കാക്കിയിട്ട ആളാണ് എന്നത് വളരെ സന്തോഷം പകരുന്നു. ഇത്തരം ആശയങ്ങളുമായി വന്നതിന്? പൊലീസ്? സേനയിലെ ഉന്നതരെ ഞാന്‍ അഭിനന്ദിക്കുന്നു. എന്റെ സല്യൂട്ട്''? കമല്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലാണ് കേരള പൊലീസിനെ കമല്‍ഹാസന്‍ അഭിനന്ദിച്ചത്.

കമല്‍ ഹാസന് നന്ദി പറഞ്ഞ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചു. കമല്‍ ഹാസന്റെ സന്ദേശം കേരള പൊലീസിലെ ഓരോരുത്തര്‍ക്കും ആത്മവിശ്വാസം പകരുന്നതാണെന്ന് ബെഹ്‌റ കുറിച്ചു. ബെഹ്‌റയുടെ കത്ത് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്.


കൊച്ചി സിറ്റി പോലീസ് ഒരുക്കിയ 'നിര്‍ഭയം' എന്ന മ്യൂസിക് വീഡിയോ കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ വെള്ളിയാഴ്ച വൈകീട്ടാണ് റീലീസ് ചെയ്തത്. എഡിജിപി മനോജ് എബ്രഹാമാണ് ഈ ആശയത്തിന് പിന്നില്‍. കൊച്ചി മെട്രോ പൊലീസ് സി ഐ അനന്തലാലും സംഘവുമാണ് വീഡിയോ ഒരുക്കിയത്. മ്യൂസിക് വീഡിയോയുടെ സംവിധാനവും ആലാപനവും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗായകരായി നജീം അര്‍ഷാദും സംഘവും കൂടെയുണ്ട്. സിനിമാഗാനരചയതാവും തലശേരി ബ്രണ്ണന്‍ കോളജില്‍ പ്രൊഫസറുമായ ഡോ. മധു വാസുദേവന്റേതാണ് വരികള്‍. സംഗീതം ഋത്വിക് എസ് ചന്ദ് നിര്‍വഹിച്ചു.

പ്രളയകാലത്തെ വര്‍ഷതാണ്ഡവങ്ങളുടെ മുന്നിലും നിപ്പ വൈറസിന്റെ ഭീകരതയ്ക്കു മുന്നിലും തോല്‍ക്കാത്ത നമ്മള്‍ ഇന്ന് കോവിഡിനു മുന്നിലും തോല്‍ക്കുകയില്ല, തോല്‍ക്കുവാന്‍ പിറന്നതല്ല നമ്മള്‍ എന്ന് ഗാനം നമ്മെ ഓര്‍മിപ്പിക്കുന്നു. നിര്‍ഭയത്തിന്റെ വരികളും സംഗീതവും ആലാപനവും ദൃശ്യാവിഷ്‌കാരവും ആവേശമുണര്‍ത്തുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ