ചലച്ചിത്രം

രാവിലെ യോ​ഗ, പിന്നെ ഒരു മണിക്കൂർ പ്രാക്റ്റീസ്; വമ്പൻ പ്ലാനിങ്ങുമായി വിധു പ്രതാപും ദീപ്തിയും, പക്ഷേ സംഭവിച്ചത് ഇങ്ങനെ; വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽമീഡിയയിൽ ആക്റ്റീവാണ് ​ഗായകൻ വിധു പ്രതാപും ഭാര്യ ദീപ്തിയും. ടിക്ക്ടോക്ക് വിഡിയോകളും പാചക പരീക്ഷണങ്ങളുമൊക്കെയായി ആരാധകരെ താരങ്ങൾ ഞെട്ടിപ്പിക്കാറുണ്ട്. ഇപ്പോൾ ഇരുവരും പങ്കുവെച്ച ലോക്ക്ഡൗൺ സ്പെഷ്യൽ വിഡിയോ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റാവുകയാണ്. നമ്മൾ എല്ലാവരേയും പോലെ ലോക്ക്ഡൗണിനെ ക്രിയാത്മകമാക്കി മാറ്റാനുള്ള പ്ലാനിങ്ങിലാണ് വിധുവും ദീപ്തിയും. 

രാവിലെ യോ​ഗയിൽ തുടങ്ങി പ്രാക്റ്റീസും പാചക പരീക്ഷണവുമെല്ലാം ഉൾപ്പെടുന്ന വമ്പൻ പ്ലാൻ. പക്ഷേ എല്ലാ പ്ലാനിങ്ങും പോലെ നീണ്ട ഉറക്കത്തിലാണ് ഇത് അവസാനിക്കുന്നത്. എന്തായാലും ദമ്പതികളെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ഞങ്ങളും ഇങ്ങനെയാണെന്നും പ്ലാനിങ്ങ് മാത്രമാണ് നടക്കുന്നത് എന്നുമാണ് ആരാധകരുടെ കമന്റ്. വിധുവിന്റെ അഭിനയത്തെ പ്രശംസിക്കുന്നവരും നിരവധിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം