ചലച്ചിത്രം

'അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ നമുക്ക്‌ തിരിച്ചടിക്കണം'; ഇസുക്കുട്ടന് പിറന്നാൾ ആശംസ 

സമകാലിക മലയാളം ഡെസ്ക്

ടൻ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. കുഞ്ഞ് കുഞ്ചാക്കോയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. സിനിമാതാരങ്ങളും ഇസുവിന് ആശംസകളുമായി എത്തിക്കഴി‍ഞ്ഞു. 

നടി ഉണ്ണിമായയാണ് വ്യത്യസ്തമായ പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. “എന്റെ ബട്ടർ ബൺ ബോയ്ഫ്രണ്ടിന് ഒരു വയസാകുന്നു. എന്റെ പൊന്നുബേബി ഇസക്കുട്ടന് പിറന്നാൾ ആശംസകൾ. നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണം! ഡാഡിബോയ് ചാക്കോച്ചനും മമ്മിഗേൾ പ്രിയകൊച്ചിനും ആശംസകൾ,”ഉണ്ണിമായ കുറിച്ചു. 

ഒരു ടോയ് കാറിൽ താടിക്ക് കൈയും കൊടുത്ത് ചിരിച്ചിരിക്കുന്ന ഇസഹാക്കിന്റെ പുത്തൻ ചിത്രമാണ് സോഷ്യൽ ലോകത്ത് നിറയുന്നത്. പ്രിയയാണ് ചിത്രം പ​ങ്കുവച്ചത്. നടിയും ടെലിവിഷൻ അവതാരകയുമായ പേളി മാണിയും താരപുത്രന് പിറന്നാൾ ആശംസിച്ച് ചിത്രം പങ്കുവച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്