ചലച്ചിത്രം

ബ്ലൗസും ഹെയർ ബാൻഡും കൊണ്ട് ഒരു മാസ്ക്; പുത്തൻ ഐഡിയയുമായി വിദ്യാ ബാലൻ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊറോണ വ്യാപനത്തെ തുടർന്ന് ലോകം കടുത്ത പ്രതിസന്ധിയിലാണ്. ഈ മഹാമാരിയെ നേരിടാൻ മനുഷ്യർ ആയുധമാക്കുന്നത് മാസ്കിനേയും സാനിറ്റൈസറിനേയുമാണ്. രാജ്യത്ത് ലോക്ക്ഡൗൺ പിൻവലിച്ചാലും പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോ​ഗിക്കണം എന്നാണ് കേന്ദ്ര നിർ​ദേശം. എന്നാൽ മാസ്കുകളുടെ അപര്യാപ്തത വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇപ്പോൾ എളുപ്പത്തിൽ മാസ്ക് എങ്ങനെയുണ്ടാക്കാം എന്നു കാണിച്ചു തരികയാണ് ബോളിവുഡ് നടി വിദ്യ ബാലൻ. 

പഴയ സാരിയും ബ്ലൗസുമൊക്കെ ഉപയോ​ഗിച്ച് മാസ്ക് നിർമ്മിക്കാം എന്നാണ് താരം പറയുന്നത്. മാസ്ക് നിർമിക്കാൻ തയ്യൽ മെഷീൻ പോലും വേണ്ട എന്നതാണ് വിദ്യയുടെ ഐഡിയയുടെ പ്രത്യേകത. പഴയ തുണിയും ഹെയർ ബാൻഡും മാത്രം മതിയാകും. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഐഡിയ മുന്നോട്ടുവെച്ചത്. സ്വന്തം ദേശം സ്വന്തം മാസ്ക് എന്ന ഹാഷ്ടാ​ഗിലാണ് താരം വിഡിയോപങ്കുവെച്ചിരിക്കുന്നത്. പഴയ ഒരു സാരിയിൽ നിന്ന് നിരവധി മാസ്കുകൾ നിർമിക്കാമെന്നും താരം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്