ചലച്ചിത്രം

റെക്കോർഡിങ് മുതൽ ഷൂട്ടിങ് വരെ വീട്ടിൽ തന്നെ; പുതിയ കവർ വിഡിയോയുമായി രമ്യ നമ്പീശൻ 

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ കാലത്ത് പുതിയ കവർ വിഡിയോയുമായി നടി രമ്യ നമ്പീശൻ. തമിഴ് ചിത്രം വാരണം ആയിരത്തിലെ 'അനൽ മേലേ പനിതുളി'  എന്ന ​ഗാനമാണ് മാറ്റങ്ങളോടെ താരം അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തം വീട്ടിൽ തന്നെ ചിത്രീകരിച്ച വിഡിയോയുടെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് രമ്യയുടെ സഹോദരൻ രാഹുലാണ്. രമ്യ അടുത്തി‌ടെ തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ വിഡിയോ പുറത്തുവിട്ടു. 

"അസ്വസ്ഥതയുടെ ഈ നാളിൽ ചില പാട്ടുകൾ നമ്മിൽ ഒരായിരം വികാരങ്ങൾ ഉണർത്തും. സ്നേഹവും പ്രതീക്ഷയും സന്തോഷവും സംതൃപ്തിയും ഒക്കെ തരുന്ന പാട്ടുകൾ. വാരണം ആയിരത്തിലെ 'അനൽ മേലേ പനിതുളി'  എന്ന ​ഗാനം അത്തരത്തിൽ ഒരെണ്ണമാണ്", വിഡിയോയ്ക്കൊപ്പം രമ്യ കുറിച്ചു. 

സം​ഗീതസംവിധായകൻ ഹാരിസ് ജയരാജന്റെ ​ഗാനങ്ങളിൽ തനിക്കേറ്റവും പ്രിയപ്പെട്ട ​ഗാനമാണ് ഇതെന്ന് രമ്യ കുറിച്ചു. സുധാ രഘുനാഥന്റെ ആലാപനം മുതൽ താമരൈയുടെ വരികൾ വരെ ഈ പാട്ടിലെ എല്ലാം തനിക്കിഷ്ടമാണെന്നാണ് രമ്യ പറയുന്നത്. ഈ ഇഷ്ടങ്ങളാണ് ഇത്തരത്തിലൊരു കവർ ഒരുക്കാൻ താരത്തെ പ്രേരിപ്പിച്ചതും. 

ഈ ക്വാറന്റൈൻ കലാരൂപത്തിന്റെ ചിത്രീകരണം മുതൽ റെക്കോർഡ്ഡിങ് വരെ തന്റെ വീട്ടിലാണ് നടന്നതെന്ന് രമ്യ അറിയിച്ചു. സമയം കടന്നുപോകുമെങ്കിലും ഈ കവർ തന്നെ എന്നും കൊറോണ കാലത്തെക്കുറിച്ച് ഓർമ്മിപ്പിക്കുമെന്നും താരം കുറിച്ചു. ഇത്തരം സന്ദർഭങ്ങളെ മറികടക്കാൻ കലയും സം​ഗീതവുമൊക്കെയാണ് പ്രേരണയാകുന്നതെന്ന് താരം പറയുന്നു.ഡോക്ടര്‍മാര്‍ മുതല്‍ ശുചീകരണതൊഴിലാളികളും പാരാമെഡിക്ക് ജീവനക്കാരും പൊലീസുകാരും ഉള്‍പ്പെടെയുള്ള ഹീറോകള്‍ക്കുള്ള സമര്‍പ്പണമാണ് ഈ കവറെന്നും രമ്യ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം