ചലച്ചിത്രം

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായവുമായി പ്രിയങ്ക ചോപ്ര; 10,000 ചെരിപ്പുകള്‍ ഇന്ത്യയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19നെതിരെയുള്ള പോരാട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായഹസ്തവുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഇന്ത്യയിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ചെരിപ്പുകള്‍ സംഭാവന ചെയ്യാന്‍ ഒരുങ്ങുകയാണ് താരസുന്ദരി. 10,000 ജോഡി ചെരിപ്പുകളാണ് താരം സംഭാവന ചെയ്യുന്നത്. 

പ്രശസ്ത ചെരിപ്പ് നിര്‍മ്മാതാക്കളായ ക്രോക്ക്‌സുമായി സഹകരിച്ചാണ് കേരളം, മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് താരം ചെരിപ്പുകള്‍ എത്തിക്കുന്നത്. 

നമ്മുടെ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍നിരയില്‍ നിന്ന് പോരാടുന്ന രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരാണ് യഥാര്‍ത്ഥ സൂപ്പര്‍ഹീറോകളെന്ന് പറഞ്ഞ താരം അവര്‍ പ്രകടിപ്പിക്കുന്ന ആത്മധൈര്യവും ത്യാഗവും എണ്ണിയാലൊടുങ്ങാത്തതാണെന്നും അഭിപ്രായപ്പെട്ടു. അവരുടെ സ്ഥാനത്ത് നമ്മള്‍ ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും താരം പറഞ്ഞു. 

അവരുടെ ജോലിയുടെ സ്വഭാവം അനുസരിച്ച് വളരെ എളുപ്പത്തില്‍ കഴുകി വൃത്തിയാക്കാന്‍ സാധിക്കുന്ന ചെരിപ്പുകള്‍ അനിവാര്യമാണെന്നും അത് പ്രധാനം ചെയ്യാന്‍ വളരെയധികം സന്തോഷമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യക്ക് പുറമേ അമേരിക്കയില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും താരം 10,000 ജോഡി ചെരിപ്പുകള്‍ സംഭാവന ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്