ചലച്ചിത്രം

'ഗുരുവിനൊപ്പം എന്റെ മകൻ, അച്ഛനെന്ന നിലയിൽ അഭിമാനം'; ചിത്രം പങ്കുവെച്ച് ​ഗോപി സുന്ദർ 

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സം​ഗീത ലോകത്തെ ഹിറ്റ് സംവിധായകനാണ് ​ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ സം​ഗീത ലോകത്തേക്ക് ചുവടുവെക്കുന്ന തന്റെ മകനെ പരിചയപ്പെടുത്തുകയാണ് ​ഗോപി സുന്ദർ. തന്റെ ​ഗുരുവായ ഔസേപ്പച്ചനൊപ്പം ഇരിക്കുന്ന മൂത്ത മകൻ മാധവ് സുന്ദറിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. അച്ഛനെന്ന നിലയിൽ സന്തോഷമുണ്ടെന്നും ​ഗോപി സുന്ദർ കുറിക്കുന്നുണ്ട്. 

എന്റെ മൂത്തമകൻ മാധവ് സുന്ദർ എന്റെ ​ഗുരു ഔസേപ്പച്ചൻ സാർ. അച്ഛനെന്ന നിലയിൽ അഭിമാന നിമിഷം. പ്രിയപ്പെട്ട മകനെ ഒരുപാട് ദുരം ഇനിയും പോകാനുണ്ട്. നിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന പാരമ്പര്യവും സമര്‍പ്പണവും ഉയർത്തൂ- ​ഗോപി സുന്ദർ കുറിച്ച്. മകനൊപ്പമുള്ള ഔസേപ്പച്ചന്റെ ചിത്രത്തിനൊപ്പം തന്റെ പഴയ ഒരു ഓർമയും ​ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. ഔസേപ്പച്ചനും ഗിരീഷ് പുത്തഞ്ചേരിക്കും ഒപ്പമുള്ള ചിത്രമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം