ചലച്ചിത്രം

‘നാളെ എന്റെ കല്യാണമാണ്, ആഘോഷിക്കണം’, വിവാഹച്ചെലവ് ദുരിതാശ്വാസ നിധിയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നീളുന്ന സാഹചര്യത്തിൽ വിവാഹവിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടൻ മണികണ്ഠൻ ആചാരി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജലി ആണ് വധു. നാളെ തൃപ്പുണിത്തുറ ക്ഷേത്രത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടത്തുന്നത്. 

പ്രേക്ഷകരുടെ ആശിര്‍വാദവും ആശംസകളും ഉണ്ടാകണമെന്ന് ഫേസ്ബുക്ക് വിഡിയോയിൽ താരം അഭ്യർത്ഥിച്ചു. ഇതോടൊപ്പം തന്റെ കല്ല്യാണം ഫേസ്ബുക്കിൽ എങ്കിലും ആ​ഘോഷിക്കണമെന്നും പ്രേക്ഷകർക്ക് ഇഷ്ടമുണ്ടെങ്കിൽ അവരവരുടെ പേജുകളിൽ ഒരു ആശംസ പങ്കുവയ്ക്കണമെന്നും താരം വിഡിയോയിൽ പറഞ്ഞു. വിവാഹച്ചെലവിനായി നീക്കി വച്ച പണം താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു. 

മണികണ്ഠന്റെ വാക്കുകൾ

നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങള്‍ക്കെല്ലാം എല്ലാ കാര്യങ്ങളും അറിയാം. നാളെ എന്റെ കല്യാണമാണ്. വളരെ ലളിതമായി ചെയ്യാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ അടുത്തുള്ള അമ്പലത്തില്‍ താലികെട്ട്. എല്ലാവരുടെയും മനസാന്നിധ്യവും ആശിര്‍വാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്