ചലച്ചിത്രം

'മമ്മൂട്ടിയോട് ഒരു കഥ പറയാമോ എന്ന് രവിയെട്ടൻ ചോദിച്ചു, അങ്ങനെയാണ് ഞാൻ പാസഞ്ചറിനെക്കുറിച്ച് പറയുന്നത്'

സമകാലിക മലയാളം ഡെസ്ക്

ടൻ രവി വള്ളത്തോളിന്റെ അപ്രതീക്ഷിത മരണം സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോൾ രവി വള്ളത്തോളുമായുള്ള നീണ്ടനാളത്തെ ബന്ധത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ. താൻ ആദ്യമായി പരിചയപ്പെട്ട സിനിമാനട‌നാണ് രവിയേട്ടൻ എന്നാണ് ഫേയ്സ്ബുക്കിൽ കുറിച്ചത്. സിനിമ ചെയ്യണമെന്ന് തന്നോട് പറഞ്ഞതും മമ്മൂട്ടിയോട് തന്റെ കാര്യം തുടർച്ചയായി സംസാരിച്ചതും അദ്ദേഹമാണെന്നാണ് രഞ്ജിത്ത് പറയുന്നത്. 

രഞ്ജിത്ത് ശങ്കറിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ഞാൻ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടൻ രവിയേട്ടനാണ്. ആദ്യമായി തിരക്കഥയെഴുതിയ നിഴലുകൾ, പിന്നീടെഴുതിയ അമേരിക്കൻ ഡ്രീംസ് എന്നീ സീരിയലുകളിലെ നായകൻ. അതിലുമുപരി വളരെ അടുത്ത വ്യക്തി ബന്ധം.

അമേരിക്കൻ ഡ്രീംസിനു മികച്ച നടനുള്ള സംസ്ഥാന അവാർഡ് കിട്ടി കഴിഞ്ഞ് രവിയേട്ടൻ എന്നെ വിളിച്ചു ചോദിച്ചു "ഇനി ഒരു സിനിമയൊക്കെ ചെയ്യാറായില്ലേ?" ഞാൻ പറഞ്ഞു എനിക്കാരെയും സിനിമയിൽ പരിചയമില്ല. മമ്മൂട്ടിയോട് ഒരു കഥ പറയാമോ എന്ന് രവിയെട്ടൻ ചോദിച്ചു. അദ്ദേഹം എനിക്കു വേണ്ടി മമ്മുക്ക യോട് തുടർച്ചയായി സംസാരിച്ചു.അങ്ങിനെ ആദ്യമായി ഞാൻ മമ്മൂക്കയോട് പാസഞ്ചറിൻ്റെ കഥ പറയുന്നു.

സിനിമയിൽ സജീവമായതിനു ശേഷവും രവിയേട്ടനുമായി ഇടയ്ക്കു സംസാരിക്കും. ഓർമിക്കപ്പെടുന്ന ഒരു വേഷം എൻ്റെ ഒരു സിനിമയിൽ അദ്ദേഹം ചെയ്യണമെന്ന എൻ്റെ ആഗ്രഹം പല കാരണങ്ങളാൽ നടന്നില്ല.

ഓർമകൾ മാത്രം ബാക്കിയാവുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ