ചലച്ചിത്രം

ബോളിവുഡിലെ ഹെലൻ ആകാൻ ജാൻവി; അന്ന ബെൻ ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

സമകാലിക മലയാളം ഡെസ്ക്

ന്ന ബെൻ പ്രധാനവേഷത്തിൽ എത്തിയ ത്രില്ലർ ചിത്രം ഹെലൻ മികച്ച വിജയമാണ് നേടിയത്. ഇപ്പോൾ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്.  പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂറാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ബോണി കപൂറിന്‍റെ മകളും നടിയുമായ ജാന്‍വി കപൂര്‍ ആയിരിക്കും ചിത്രത്തിലെ നായിക. എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്സൈറ്റ് ആയ പിങ്ക് വില്ലയാണ് വാര്‍ത്ത പുറത്തുവിട്ടത്.

ജാന്‍വി നായികയാവുന്ന 'ദി ബോംബെ ഗേള്‍' എന്ന ചിത്രം ഈ വര്‍ഷം ആദ്യം ബോണി കപൂര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹെലന്‍ റീമേക്ക് ആവും ആദ്യം നടക്കുക. ബോണി കപൂറും സീ സ്റ്റുഡിയോസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷമാവും ചിത്രീകരണം ആരംഭിക്കുക.

നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ചിത്രം അവതരണത്തിലെ വ്യത്യസ്തതകൊണ്ടാണ് കയ്യടി നേടിയത്. ലാലും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഒരു ഷോപ്പിംഗ് മാളിലെ ഭക്ഷണവിപണന ശാലയിലെ ജീവനക്കാരിയായ പെണ്‍കുട്ടി നേരിടേണ്ടിവരുന്ന ഒരു അസാധാരണ സാഹചര്യമാണ് പശ്ചാത്തലമാക്കുന്നത്. ഹാബിറ്റ് ഓഫ് ലൈഫിന്‍റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.

ധഡക് എന്ന ചിത്രത്തിലൂടെ 2018 ലാണ് ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. അമ്മ ശ്രീദേവിയുടെ മരണത്തിന് തൊട്ടുപിന്നാലെയായിരുന്നു താരപുത്രിയുടെ ചുവടുവെപ്പ്. ഇന്ത്യയുടെ ആദ്യ വനിതാ പൈലറ്റ് ആയിരുന്ന ഫ്ലൈറ്റ് ലഫ്റ്റനന്‍റ് ഗുന്‍ജന്‍ സക്സേനയുടെ ജീവിതം പറയുന്ന 'ഗുന്‍ജന്‍ സക്സേന: ദി കാര്‍ഗില്‍ ഗേളാണ് താരത്തിന്റെ പുതിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്