ചലച്ചിത്രം

'മുടി ഒന്ന് ചുരുട്ടാന്‍ ശ്രമിച്ചു, ഇനി ആവര്‍ത്തിക്കില്ല'; ലെനയെക്കണ്ട് 'ഷോക്കടിച്ച്' ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

രോ സിനിമകളിലും ഗംഭീര വേഷപകര്‍ച്ചകളിലെത്തി ആരാധകരെ ഞെട്ടിക്കുന്ന നടിയാണ് ലെന. ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തില്‍ ലെന നടത്തിയ ഒരു മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു വര്‍ഷം മുമ്പ് താന്‍ നടത്തിയ ഒരു ശ്രമമാണ് നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. 

' കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞാന്‍ എന്റെ മുടി ചുരുട്ടാന്‍ ഒന്ന് ശ്രമിച്ചു... ഇനി ആവര്‍ത്തിക്കില്ല എന്ന കുറിച്ചാണ് ലെന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നടിയുടെ ചിത്രം കണ്ട ആരാധകരും ഞെട്ടി. രസകരമായ കമന്റുകളാണ് ഇവര്‍ കുറിച്ചിരിക്കുന്നത്. 

പരസ്യത്തിലെ ഫിഡോ ഡിടോന്റെ പോലെ ആയുണ്ടെന്ന് ഒരാള്‍ കുറിച്ചപ്പോള്‍ ഷോക്കടിച്ചോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. കുമ്പിടി അല്ല... ശശി പാലാരിവട്ടം ശശി, ബ്യൂട്ടി v/s സൈക്കോ, കൊറോണ ഹെയര്‍സ്‌റ്റൈല്‍ എന്നെല്ലാം നീളുന്നു കമന്റുകള്‍. ലെന വളരെ ക്യൂട്ടായിട്ടുണ്ട് എന്നാണ് നടി ശ്രിന്ദയുടെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്