ചലച്ചിത്രം

'അച്ഛനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല', ആരാധികയുടെ ചോദ്യത്തിന് മറുപടിയുമായി രഞ്ജിനി ഹരിദാസ്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ദ്യമായി അച്ഛനെക്കുറിച്ച് മനസു തുറന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. തനിക്ക് ഏഴു വയസുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നതെന്നും അതിനാൽ അച്ഛനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്നുമാണ് താരം പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലെ ക്യു ആൻഡ് എ സെക്ഷനിലായിരുന്നു താരം അച്ഛനെക്കുറിച്ച് മനസു തുറന്നത്. 

അച്ഛനെക്കുറിച്ച് അധികമൊന്നും പറഞ്ഞുകേട്ടിട്ടില്ലെന്നും ഒരു ഫോട്ടോ കാണിക്കാമോ എന്നുമായിരുന്നു രഞ്ജിനിയോട് ഒരു ആരാധിക ചോദിച്ചത്. ഇക്കാര്യം സത്യമാണ്. അച്ഛനെക്കുറിച്ച് എനിക്ക് അധികം അറിയില്ല അതുകൊണ്ടാണ് പറയാത്തത്. തനിക്ക് ഏഴു വയസ്സുള്ളപ്പോൾ മരിച്ച അദ്ദേഹത്തെക്കുറിച്ച് വളരെക്കുറച്ച് ഓർമകൾ മാത്രമേ ഉള്ളൂ. അദ്ദേഹം എങ്ങനെയുള്ള ആളായിരുന്നു എന്നു പോലും എനിക്കറിയില്ല. അനിയന് അപ്പോൾ ഒൻപത് മാസമായിരുന്നു പ്രായം. അച്ഛനെക്കുറിച്ച് പറയുമ്പോൾ താൻ ഇമോഷണൽ ആകുമെന്നും താരം വ്യക്തമാക്കി. 

അച്ഛൻ ഹരിദാസിന്റെ ഒരു ഛായാചിത്രവും താരം വിഡിയോയിൽ കാണിച്ചു. അമ്മയുടെ വീട്ടിൽനിന്ന് എടുത്തുകൊണ്ടു വന്ന അച്ഛന്റെ ഛായാചിത്രമാണ് രഞ്ജിനി വിഡിയോയിൽ കാണിച്ചത്. അച്ഛന്റെ വളരെക്കുറച്ച് ചിത്രങ്ങളോ ഉള്ളുവെന്നും മിക്കതും വിവാഹങ്ങൾക്ക് പോയപ്പോൾ എടുത്ത ഗ്രൂപ്പ് ഫോട്ടോകൾ ആണെന്നും രഞ്ജി പറഞ്ഞു. അച്ഛന്റെ ഛായാചിത്രം തയാറാക്കി വീട്ടിൽവയ്ക്കാനിരിക്കുകയാണെന്നും താരം പറഞ്ഞു. 

യുവർ ചോദ്യം മൈ ഉത്തരം എന്നു പേരിട്ട വിഡിയോയിൽ ആരാധകരുടെ 25 ചോദ്യങ്ങൾക്കാണ് രഞ്ജിനി മറുപടി നൽകിയത്. രസകരമായ നിരവധി ചോദ്യങ്ങൾ താരം ഉൾപ്പെടുത്തിയിരുന്നു. അമ്മയാണ് തന്റെ ജീവിതത്തിലെ ഏറ്റവും ശക്തിയെന്നും രഞ്ജിനി പറഞ്ഞു. വിവാഹം, പ്രണയം, കുടുംബം ബാല്യകാലം, നിലപാടുകൾ എന്നിവയെക്കുറിച്ചെല്ലാം ചോദ്യങ്ങൾ ഉണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍