ചലച്ചിത്രം

വിരൂപയെന്ന് പറഞ്ഞ് കളിയാക്കി, 78 കിലോയിൽ നിന്ന് 52 കിലോയിലേക്ക്; ഞെട്ടിക്കുന്ന മേക്കോവറിൽ ജിസ്മ; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

വതാരികയായും മോഡലായും തിളങ്ങുന്ന ജിസ്മ ജിജിയെ നിങ്ങൾക്ക് പരിചയമുണ്ടാകും. ഇന്ന് ​ഗ്ലാമറസ് ലുക്കിൽ എത്തി അമ്പരപ്പിക്കുന്ന ജിസ്മ ആറ് വർഷം മുൻപ് ഇങ്ങനെയായിരുന്നില്ല. 78 കിലോ ആയിരുന്നു ജിസ്മയുടെ ശരീരഭാരം. വിരൂപയെന്ന പരിഹാസവും ഒറ്റപ്പെടുത്തലും അനുഭവിച്ചാണ് തന്റെ സ്കൂൾ കാലഘട്ടം ചെലവഴിച്ചത്. തന്റെ സ്വപ്നവും ജീവിതവും അവസാനിച്ചു എന്ന ചിന്തയിൽ നിന്ന് ഫീനിക്സ് പക്ഷിയായി പറന്നുയരുകയായിരുന്നു ജിസ്മ.78 കിലോ ഉണ്ടായിരുന്ന ശരീരഭാരം 52 കിലോ ആയി കുറച്ച താരം നടത്തിയ മേക്കോവർ ആരെയും അമ്പരപ്പിക്കുന്നതാണ്.

പരിഹാസങ്ങളിൽ നിന്ന് ഊർജം ഉൾക്കൊണ്ടാണ് താരം 26 കിലോ ഭാരം കുറച്ചത്. ചിട്ടയായ വ്യായാമവും ആഹാരരീതികളുമാണ് നടിയെ ഈ അപൂർവ മേക്കോവറിലേയ്ക്ക് എത്തിച്ചത്.സുഹൃത്തുക്കളെപ്പോലും ഞെട്ടിക്കുന്ന രീതിയിലാണ് ജിസ്മയുടെ മേക്കോവർ. ആറ് വർഷം മുമ്പുള്ള ജിസ്മിയാണോ ഇതെന്ന് ഒറ്റനോട്ടത്തിൽ ഇപ്പോൾ തോന്നും. താരത്തിന്റെ ഡെഡിക്കേഷനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് അഭിനന്ദിച്ചു രംഗത്തുവരുന്നത്.

ശരീരഭാരത്തിന്റെ പേരിൽ അനുഭവിക്കേണ്ട പരിഹാസങ്ങളെക്കുറിച്ച് താരം തന്റെ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു. വിരൂപയാണെന്ന് പറഞ്ഞ് തന്നെ കളിയാക്കുകയും അകറ്റിനിർത്തുകയും ചെയ്തിട്ടുണ്ടെന്നാണ് താരം പറയുന്നത്.

അവതാരകയായി മിനിസ്ക്രീനിലെത്തിയ താരം ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ്. മോഡലിങ് മേഖലയിൽ വളർന്നു വരുന്ന നക്ഷത്രം‘തമി’ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഹോളി ക്രസന്റ് കോളജ് ഓഫ് ആർക്കിടെക്ചറിൽ നിന്നും ബിരുദം കരസ്ഥമാക്കി നടി ആർക്കിടെക്ചർ മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ