ചലച്ചിത്രം

നെറ്റിന് സ്പീഡ് പോരെന്ന് യുവതിയുടെ പരാതി, താൻ അൽപ്പം തിരക്കിലാണ് നാളെ രാവിലെ വരെ ക്ഷമിക്കാമോയെന്ന് സോന‌ൂ സൂദ്; വൈറൽ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ കാലത്തിലാണ് സോനൂ സൂദ് എന്ന താരത്തെ കൂടുതൽ മനസിലാക്കുന്നത്. അതിഥി തൊഴിലാളികളെ വീട്ടിലെത്തിച്ചും കർഷകർക്കും മറ്റും സഹായം എത്തിച്ചും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളെല്ലാം കയ്യടി നേടിയിരുന്നു. ലോക്ക്ഡൗണിന് ശേഷവും തന്റെ മുന്നിൽ വരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. എന്നാൽ അതിനൊപ്പം തന്നെ താരത്തിന്റെ രസികൻ മറുപടി കിട്ടുന്നതിനായി ചില വിരുതൻമാർ ചിലകാര്യങ്ങൾ ആവശ്യപ്പെടും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നെറ്റവർക്കിന് സ്പീഡില്ലെന്ന് പരാതി പറഞ്ഞ യുവതിക്ക് താരം നൽകിയ മറുപടിയാണ്.

തന്റെ ഫോണിൽ നെറ്റിന് സ്പീഡ് കിട്ടുന്നില്ല എന്നായിരുന്നു മഞ്ജു ശർമ എന്ന ട്വിറ്റർ യൂസർ താരത്തിനോട് പറഞ്ഞത്. ഇതിന് രസികൻ മറുപടിയാണ് താരം നൽകിയത്. 'നാളെ രാവിലെ വരെ ഒന്ന് ക്ഷമിക്കാമോ? ഇപ്പോൾ ഞാൻ കുറച്ച് തിരക്കിലാണ്. ഒരാളുടെ കമ്പ്യൂട്ടർ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഒരാളുടെ വിവാഹം ഉറപ്പിച്ചു. മറ്റൊരാൾക്ക് വേണ്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു കൊടുത്തു. അതിനിടയിൽ ഒരാളുടെ വീട്ടിലെ വെള്ളപ്രശ്നം പരിഹരിച്ചു. അത്തരം പ്രധാനപ്പെട്ട ജോലികൾ അവരെന്നെ ഏൽപ്പിച്ചിരിക്കുകയാണ്. അതിനാൽ ഒന്ന് ക്ഷമിക്കൂ.'

എന്തായാലും താരത്തിന്റെ മറുപടി ആരാധകരിൽ ചിരി പടർത്തിയിരിക്കുകയാണ്. ഇങ്ങനെ തന്നെയാണ് മറുപടി നൽകേണ്ടത് എന്നാണ് അവർ പറയുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ വിവിധ സ്ഥലങ്ങളിലുള്ള നിരവധി അതിഥിതൊഴിലാളികളെയാണ് താരം വീടിലെത്താനുള്ള സൗകര്യം ഒരുക്കിയത്. കൂടാതെ പെൺമക്കളെ ഉപയോ​ഗിച്ച് നിലം ഉഴുത കർഷകന് ട്രാക്ടർ എത്തിച്ചുകൊടുത്തും അദ്ദേഹം വാർത്തയിൽ നിറഞ്ഞു. ബോളിവുഡ് തെന്നിന്ത്യൻ സിനിമലോകത്ത് നിറ സാന്നിധ്യമാണ് അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്