ചലച്ചിത്രം

'എന്നും നിങ്ങളായിരിക്കും എന്റെ ക്യാപ്റ്റൻ, നീലയിലും വെള്ളയിലും  മിസ് ചെയ്യും'; സെക്കൻഡ് ഇന്നിങ്സിന് ആശംസയുമായി താരങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം എസ് ധോണിയുടേയും സുരേഷ് റെയ്നയുടേയും അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് കായിക പ്രേമികൾ. തങ്ങളുടെ ഇഷ്ട താരങ്ങളെ ഇന്ത്യൻ ജേഴ്സിയിൽ കാണാനാകില്ലെന്നത് അവരെ നിരാശരാക്കുന്നുണ്ട്. മലയാളത്തിലെ സൂപ്പർതാരങ്ങളും ധോണിയുടെ വിരമിക്കലിന്റെ നിരാശയിലാണ്. മോഹൻലാൽ, സുരേഷ് ​ഗോപി, പൃഥ്വിരാജ്, നിവിൻ പോളി, അജു വർ​ഗീസ് തുടങ്ങിയ നിരവധി താരങ്ങളാണ് ധോണിയ്ക്കും റെയ്നയ്ക്കും ആശംസയുമായി എത്തിയിരിക്കുന്നത്.

ഫെയർവെൽ ക്യാപ്റ്റൻ എംഎസ് ധോണി, ഭാവിയിലെ നിങ്ങളുടെ ഉദ്യമങ്ങൾക്ക് ആശംസകൾ അറിയിക്കുന്നു- മോഹൻലാൽ കുറിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു, ഫേയർവെൽ ചാമ്പ്യൻ, ക്യാപ്റ്റൻ. വെള്ളയിലും നീലയിലും നിങ്ങളെ മിസ് ചെയ്യും- പൃഥ്വിരാജ് കുറിച്ചു. റെയ്‌നയുടെ ഷോട്ടുകളുടെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ടാണ് താരം വിട പറഞ്ഞത്.

"ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭാധനരായ രണ്ട് ഐക്കണുകൾക്ക് വിട. നല്ലതുവരട്ടെ, വിരമിക്കലിന് നിങ്ങൾ രണ്ടുപേർക്കും ആശംസകൾ. എല്ലാ ഓർമ്മകൾക്കും, തീർച്ചയായും ട്രോഫികൾക്കും വളരെ നന്ദി" സുരേഷ് ​ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ലെജന്റ്സ് ഒരിക്കലും വിരമിക്കില്ല, മനോഹരമായ ഓർമകൾക്ക് നന്ദി, എന്നും നിങ്ങളായിരിക്കും എന്റെ ക്യാപ്റ്റൻ, താങ്ക്യു എംഎസ് ധോണി- നിവിൻ കുറിച്ചു. മറ്റൊരു ഞെട്ടൽ, ഈ വർഷങ്ങളിലെല്ലാം ഞങ്ങളെ സന്തോഷിപ്പിച്ചതിന് നന്ദി എന്നായിരുന്നു റെയ്നയുടെ വിരമിക്കൽ വാർത്ത കേട്ട് നിവിൻ കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്