ചലച്ചിത്രം

സെയിഫിന്റെ പിറന്നാളിന് സില്‍ക്ക് കഫ്താനില്‍ തിളങ്ങി കരീന; വില?

സമകാലിക മലയാളം ഡെസ്ക്

ര്‍ത്താവ് സെയിഫ് അലി ഖാന്റെ 50-ാം ജന്മദിനം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് നടി കരീന കപൂര്‍. സ്‌പെഷ്യല്‍ കേക്കും വിഡിയോയും ഒക്കെയായി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ് ആഘോഷനിമിഷങ്ങള്‍. ആഘോഷത്തിന്റെ ആരവം അടങ്ങിയതിന് പിന്നാലെ കരീന ധരിച്ചിരുന്ന വേഷത്തെക്കുറിച്ചായി ചര്‍ച്ചകള്‍ മുറുകി.

പ്രിന്റഡ് സില്‍ക്ക് കഫ്താനാണ് ഗര്‍ഭിണിയായ കരീനയുടെ വേഷം. രജദീബ് റണാവത്തിന്റെ ഡിസൈന്‍ ആണ് കരീന ധരിച്ചത്. 24,000രൂപയാണ്  ഇതിന്റെ വില.

കഴിഞ്ഞ ആഴ്ചയാണ് രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനും സെയിഫുമെന്ന് കരീന അറിയിച്ചത്. ഇതിനുപിന്നാലെയാണ് പിറന്നാള്‍ ആഘോഷങ്ങളുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കരീനയുടെ സഹോദരി കരിഷ്മയും ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.

2012ല്‍ വിവാഹിതരായ കരീനയ്ക്കും സെയിഫിനും 2016ലാണ് ആദ്യ കുഞ്ഞ് പിറന്നത്. സോഷ്യല്‍ മീഡിയയിലടക്കം ഏറെ ആരാധകരുള്ള താരപുത്രനാണ് തൈമൂര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു