ചലച്ചിത്രം

'എക്സ്ട്രാ മസിലു'മായി ടൊവിനോയ്ക്കൊപ്പം അപ്പൻ; വൻ പൊളിയെന്ന് പൃഥ്വിരാജ്; വൈറൽ

സമകാലിക മലയാളം ഡെസ്ക്

ഫിറ്റ്നസിൽ വിട്ടുവീഴ്ചയില്ലാത്ത നടനാണ് ടൊവിനോ തോമസ്. താരത്തിന്റെ വർക്കൗട്ടുകൾ ആരാധകരെ അമ്പരപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ ടൊവിനോയല്ല താരത്തിന്റെ അച്ഛനാണ് മലയാളികളെ ഞെട്ടിക്കുന്നത്. മസിൽ ബോഡിയുടെ കാര്യത്തിൽ മകനെ കടത്തിവെട്ടിയിരിക്കുകയാണ് അച്ഛൻ അഡ്വ: ഇ ടി തോമസ്. അച്ഛനൊപ്പമുള്ള ബോഡി മസിൽ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. 

ജിമ്മിൽ മസിൽ പെരുപ്പിച്ച് നിർക്കുന്ന ടൊവിനോയ്ക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന അച്ഛന്റേതാണ് ചിത്രം. അച്ഛന്റെ ഫിറ്റ്നസ് പ്രേമത്തേക്കുറിച്ച് പറയുന്ന കുറിപ്പിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. ‘അച്ഛൻ,മാർ​ഗദർശി, ഉപദേശകൻ, പ്രചോദകൻ, തീരുമാനങ്ങൾ എടുക്കുന്നയാൾ, എന്റെ വർക്കൗട്ട് പങ്കാളി.. നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്സ്ട്രാ മസിൽ 2016ൽ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല". ടൊവിനോ കുറിക്കുന്നു. ഫാദർ ഗോൾസ്, ഫാദർ സ്കോർസ് എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് താരത്തിന്റെ പോസ്റ്റ്.

മലയാള സിനിമയിലെ പ്രധാന മസിൽമാൻമാരെല്ലാം കമന്റുമായി എത്തിയിട്ടുണ്ട്. അപ്പൻ വൻ പൊളി മാൻ എന്നാണ് പൃഥ്വിരാഡ് കുറിച്ചത്. ഉണ്ണി മുകുന്ദൻ, അർജൻ അശോകൻ, ഇന്ദ്രജിത്ത്, ആന്റണി വർ​ഗീസ്, ​ഗീതു മോഹൻദാസ്, പൂർണിമ തുടങ്ങിയ നിരവധി താരങ്ങളാണ് അപ്പന്റെ മസിൽ ബോഡിയെ പുകഴ്ത്തിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. അപ്പനും മകനും ഒരു രക്ഷയുമില്ലെന്നാണ് ആരാധകരുടെ കമന്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ