ചലച്ചിത്രം

'ചാരം', നായകനും തിരകഥാകൃത്തും ശരത്ത് അപ്പാനി ; ഫസ്റ്റ് ലുക്ക് പോസ്റ്റർ 

സമകാലിക മലയാളം ഡെസ്ക്

രത്ത് അപ്പാനി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ചാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ശരത്ത് അപ്പാനി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം നവാഗതനായ ജോമി ജോസഫ് ആണ് സംവിധാനം ചെയ്യുന്നത്. സെന്റ് മരിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. 

ശരത്ത് അപ്പാനി ആദ്യമായി കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രമാണ് ചാരം. അങ്കമാലി ഡയറീസ് ഫെയിം സിനോജ് വർഗീസ്, ഓട്ടോശങ്കർ എന്ന വെബ്‌സിരീസിലൂടെ പ്രശസ്തനായ സെൽവപാണ്ഡ്യൻ, രാജേഷ് ശർമ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു