ചലച്ചിത്രം

തമന്നയുടെ അച്ഛനും അമ്മയ്ക്കും കോവിഡ്; താരത്തിന് നെ​ഗറ്റീവ്

സമകാലിക മലയാളം ഡെസ്ക്


തെന്നിന്ത്യന്‍ നടി തമന്നയുടെ അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. താരത്തിനും വീട്ടിലെ ജീവനക്കാര്‍ക്കും നെഗറ്റീവാണ്. തമന്ന തന്നെയാണ് അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്. 

മാതാപിതാക്കള്‍ക്ക് ചെറിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടിലെ എല്ലാവരും കോവിഡ് ടെസ്റ്റിന് വിധേയരാവുകയായിരുന്നു. റിസല്‍ട്ട് വന്നപ്പോള്‍ അമ്മയ്ക്കും അച്ഛനും പോസിറ്റീവായി. ഇരുവരുടേയും നിലവിലെ അവസ്ഥയെക്കുറിച്ച് ആരോഗ്യ വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. താനും ജീവനക്കാരും ഉള്‍പ്പടെയുള്ള മറ്റ് കുടുംബാംഗങ്ങള്‍ക്ക് നെഗറ്റീവാണെന്നും താരം വ്യക്തമാക്കി. അച്ഛനും അമ്മയ്ക്കും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇതിനെ പെട്ടെന്ന് മറികടക്കാന്‍ നിങ്ങളുടെ അനുഗ്രഹം വേണമെന്നും താരം കുറിച്ചു. 

കോവിഡ് വിവരം പങ്കുവെച്ചതിന് പിന്നാലെ തമന്നയുടെ സിനിമ സുഹൃത്തുക്കള്‍ ആശംസകളുമായി എത്തി. നടിമാരായ സാമന്ത, കാജന്‍ അഗര്‍വാള്‍, ഇഷ ഗുപ്ത തുടങ്ങിയ നിരവധി പേരാണ് കമന്റ് ചെയ്തത്. അച്ഛനും അമ്മയ്ക്കും വേഗം രോഗം ഭേദമാകട്ടെ എന്ന് ആശംസിച്ചതിനൊപ്പം തമന്നയോട് പോസിറ്റീവായി ഇരിക്കാനും അവര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്