ചലച്ചിത്രം

കാളാഞ്ചിക്കറിയും ചോറും, ഭർത്താവിനെപ്പോലെ സുചിത്രയും സൂപ്പർസ്റ്റാറെന്ന് പൃഥ്വിരാജ് 

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് മോഹൻലാലിനൊപ്പമുള്ള പൃഥ്വിരാജിന്റേയും ദുൽഖർ സൽമാന്റേയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. അതിന് പിന്നാലെ മോഹൻലാലിന്റെ ഭാര്യ സുചിത്രയുടെ രുചികരമായ ഭക്ഷണത്തെ പുകഴ്ത്തിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. 

മീൻകറിയുടേയും  ചോറിന്റേയും ചിത്രം പങ്കുവെച്ചുകൊണ്ട് സുചിത്രയുടെ കൈപ്പുണ്യത്തെക്കുറിച്ച് താരം വാചാലനായത്. രുചികരമായ ഓറിയന്റൽ സ്റ്റൈൽ കാളാഞ്ചിയും ചോറും. വിവാഹം ചെയ്ത ആളെപ്പോലെ പാചകകലയിൽ അവർ മികച്ചതാണ്. സുചിത്രയേയും മോ​ഹൻലാലിനേയും മെൻഷൻ ചെയ്തുകൊണ്ട് പ‌ൃഥ്വിരാജ് കുറിച്ചു. 

വളരെ രുചികരം എന്നായിരുന്നു പോസ്റ്റിന് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മറുപടിയായി കുറിച്ചത്. മോഹൻലാലിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് സുപ്രിയ സ്പെഷ്യൽ ഭക്ഷണമൊരുക്കി യുവതാരങ്ങളെ സ്വീകരിച്ചത്. അതിനിടെ മോഹൻലാലിന്റെ വീട്ടിൽ എന്തായിരുന്നു പരിപാടി എന്ന് ചോദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍