ചലച്ചിത്രം

കട്ടത്താടി വടിച്ചു, മുടി മുറിച്ചു, പുത്തൻ ലുക്കിൽ 'റോക്കി ഭായി'; വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

കെജിഎഫ് എന്ന സിനിമകൊണ്ട് തെന്നിന്ത്യയിലെ ആക്ഷൻ സൂപ്പർതാരമായ നടനാണ് യഷ്. കട്ടത്താടിയും നീണ്ട മുടിയുമായി വരുന്ന റോക്കി ഭായി ആരാധകർക്ക് ആവേശമാണ്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ ഇനി റോക്കി ഭായിയെ കട്ടത്താടിയില്ലാതെ കാണേണ്ടിവരും. രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയതോടെയാണ് താരം താടി വടിച്ച് പുത്തൻ ലുക്കിൽ എത്തിയത്. 

ഭാര്യയ്ക്കും ആരാധകർക്കുമൊപ്പം ആഘോഷപൂർവമാണ് താരം താടി കളഞ്ഞത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് താടി വടിക്കുന്നതിന്റെ വിഡിയോ ആണ്. കെജിഎഫ് 2 സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെയാണ് മനസില്ലാ മനസോടെ തന്റെ നീണ്ട താടിവടിക്കാൻ യഷ് തീരുമാനിച്ചത്. താടി ട്രിം ചെയ്തതിനൊപ്പം താരം മുടിയും വെട്ടി. പുത്തൻ ലുക്കിൽ സുന്ദരനാണ് താരം. 

കോവിഡിനെ തുടർന്ന് കെജിഎഫിന്റെ ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നു. ഓഗസ്റ്റ് 26നാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്. 90 ശതമാനം ചിത്രീകരണവും കോവിഡ് എത്തുന്നതിനു മുന്‍പേ സംവിധായകന്‍ പ്രശാന്ത് നീല്‍ പൂര്‍ത്തിയാക്കിയിരുന്നു. രാമോജി റാവു ഫിലിം സിറ്റിയിൽ സിനിമയ്ക്കായി ബ്രഹ്മാണ്ഡ സെറ്റും ഒരുക്കിയിരുന്നു. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.   കാന്‍സര്‍ ചികിത്സയ്ക്കായി ചിത്രീകരണത്തില്‍ നിന്നും ഇടവേള എടുത്തുന്ന അദ്ദേഹം നവംബർ 25ന് ഷൂട്ടിങിൽ വീണ്ടും ജോയിൻ ചെയ്തിരുന്നു. ഡിസംബർ പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂർണമായും പൂർത്തിയാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്