ചലച്ചിത്രം

മാലിദ്വീപിലെ ഹണിമൂണിനേക്കാൾ എനിക്ക് പ്രിയം സോളോട്രിപ്പ്: അവധി ആഘോഷമാക്കി ശാലിൻ സോയ; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കോവിഡ് കാലത്തിന് ശേഷം തന്റെ യാത്രകൾക്ക് തുടക്കമിട്ടിരിക്കുകയാണ് നടി ശാലിൻ സോയ. യാത്രികരുടെ ഇഷ്ടഇടമായ മാലിദ്വീപിലേക്കാണ് താരം അവധി ആഘോഷിക്കാനായി പോയിരിക്കുന്നത്. വീട്ടുകാരോ സുഹൃത്തുക്കളോ ഇല്ലാതെ ഒറ്റയ്ക്ക് അടിച്ചുപൊളിക്കുകയാണ് താരം. ഇപ്പോൾ തന്റെ സോളോട്രിപ്പ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.

മാലിദ്വീപിലേക്കുള്ള ഹണിമൂൺ യാത്രയേക്കാൾ തനിക്ക് പ്രിയം സോളോട്രിപ്പാണെന്നാണ് താരം കുറിച്ചിരിക്കുന്നത്. ഹണിമൂൺ ആഘോഷിക്കാനല്ല സോളോട്രിപ്പായിരിക്കും ഞാൻ മാലിദ്വീപിലേക്ക് നടത്തുക, എല്ലാവരോടും ഞാൻ ഇങ്ങനെ പറഞ്ഞിരുന്നു. ഇപ്പോൾ അത് യാഥാർത്ഥ്യമായിരിക്കുകയാണ്.- താരം കുറിച്ചു.

ബഡ്ജറ്റ് ഹോളിഡെയ്സ് വഴിയാണ് താരം തന്റെ യാത്ര പ്ലാൻ ചെയ്ത്. ഫാൻസി വെക്കേഷനേക്കാൾ അവിടുത്തെ പ്രാദേശിക ഇടങ്ങൾ കാണാനാണ് ഏറെ ഇഷ്ടം. സാധാരണ ഭക്ഷണം, അവിടുത്തെ തനതു ഭക്ഷണം കഴിക്കൽ, നാട് കാണൽ, പാരാസെയ്‌ലിംഗ്, സ്‌കൂബാ തുടങ്ങിയവ ചെയ്യുന്നതിനൊക്കെയാണിഷ്ടം. നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇവർ ബെസ്റ്റാണെന്നും ഷാലിൻ കുറിക്കുന്നു.

മാലിദ്വീപിലെ തന്റെ യാത്രയുടെ ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്. ഷോർട്സും ബനിയനും ധരിച്ച് സ്കൂട്ടിയിൽ യാത്ര ചെയ്യുന്നതിന്റേയും ഊഞ്ഞാലാടുന്നതിന്റേയും ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഇത് കൂടാതെ കടലിൽ കുളിക്കുന്നതിന്റെ ചിത്രങ്ങളും ശാലിൻ പങ്കുവെച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്