ചലച്ചിത്രം

'കർഷകർ നമ്മുടെ ഭക്ഷ്യസൈനികർ, അവരുടെ പേടി മാറ്റണം'; സമരത്തിന് പിന്തുണയുമായി പ്രിയങ്ക ചോപ്ര

സമകാലിക മലയാളം ഡെസ്ക്

ർഷക സമരത്തിന് പിന്തുണയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. കർഷകർ നമ്മുടെ ഭക്ഷ്യ സൈന്യമാണെന്നും അവരുടെ ഭയം ദൂരീകരിക്കണമെന്നുമാണ് താരം ട്വീറ്റ് ചെയ്തത്. സമരത്തെ ശക്തമായി പിന്തുണച്ച ഗായകനും നടനുമായ ദില്‍ജിത് ദൊസാഞ്ജിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് പ്രിയങ്കയുടെ പ്രതികരണം.

"നമ്മുടെ കര്‍ഷകര്‍ ഇന്ത്യയുടെ ഭക്ഷ്യസൈന്യമാണ്. അവരുടെ ഭയത്തെ ദൂരീകരിച്ചേ മതിയാകൂ. അവരുടെ പ്രതീക്ഷകള്‍ നിറവേറ്റുകയും വേണം. വളര്‍ന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ ഈ പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കുമെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്"- പ്രിയങ്ക കുറിച്ചു. 

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെയാണ് ന്യൂഡൽഹിയുടെ അതിർത്തികളിൽ കർഷകർ പ്രതിഷേധിക്കുന്നത്. ഇതിനോടകം സിനിമ കായിക രം​ഗങ്ങളിലെ നിരവധി പേരാണ് കർഷകർക്ക് പിന്തുണയുമായി എത്തിയത്. സമരത്തെ പരിഹസിച്ച നടി കങ്കണ റണാവത്തിനെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു. അതേസമയം,  ഡിസംബർ 8 ചൊവ്വാഴ്ച സമരവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകപണിമുടക്കിന് പ്രഖ്യാപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു