ചലച്ചിത്രം

'എപ്പോൾ റിലീസ് ചെയ്താലും മരക്കാറിന് ആളുകൂടും, വിഷമമില്ല'; സ്വപ്നമാണെന്ന് പ്രിയദർശൻ

സമകാലിക മലയാളം ഡെസ്ക്

'മരക്കാർ, അറബിക്കടലിന്റെ സിംഹം' എന്ന പ്രിയദർശന്റെ മോഹൻലാൽ ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകായാണ് ആരാധകർ. കോവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നെങ്കിലും അതിൽ വിഷമമില്ലെന്ന് പറയുകയാണ് പ്രിയദർശൻ. എപ്പോൾ റിലീസ് ചെയ്താലും ചിത്രത്തിന് ആളുകൂടുമെന്നാണ് സംവിധായകന്റെ വിശ്വാസം. മരക്കാർ പോലെ ഒരു സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നതിൽ അർത്ഥമില്ലെന്നും പ്രിയദർശൻ പറഞ്ഞു.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ നിന്നുള്ള താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മരക്കാറിന്റെ തന്റെ സ്വപ്ന സിനിമയായാണ് പ്രിയദർശൻ വിശേഷിപ്പിച്ചിരിക്കുന്നത്. "16ാം നൂറ്റാണ്ടിനെ അതേപോലെ പുനരാവിഷ്‌കരിക്കുന്നതായിരുന്നു വലിയ വെല്ലുവിളി. നൂറുകോടി ചെലവിലാണ് ചിത്രം. എന്റെ കരിയറിലെ ഏറ്റവും ഉയർന്ന മുതൽമുടക്കാണത്. സിനിമയുടെ പകുതിയും നാവിക യുദ്ധമാണ്. കടൽ പശ്ചാത്തലമായുള്ളത്. ചിത്രത്തിന്റെ റിസൾട്ടിൽ ഞാൻ സന്തോഷവാനാണ്", പ്രിയദർശൻ പറഞ്ഞു.

സിനിമയുടെ ഓവർസീസ് റൈറ്റ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയത് പ്രിയദർശൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിദേശ രാജ്യങ്ങളിലെ തിയറ്ററുകൾ പ്രവർത്തനം ആരംഭിക്കുകയും ആളുകൾ ആഗോളതലത്തിൽ സിനിമ കാണാൻ എത്തി തുടങ്ങുകയും ചെയ്യുന്നതുവരെ ചിത്രത്തിന്റെ റിലീസ് നീട്ടുന്നതിൽ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും പ്രിയദർശൻ പറഞ്ഞു. പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരടി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം