ചലച്ചിത്രം

സിനിമയ്ക്ക് ഇടവേളകൊടുത്ത് കോവിഡ് പോരാട്ടത്തിന് ഇറങ്ങിയ നടി ശിഖ പക്ഷാഘാതത്തിന് ചികിത്സയിൽ 

സമകാലിക മലയാളം ഡെസ്ക്

ഹാരാഷ്ട്രയിൽ കോവിഡ് പടർന്നുപിടിച്ച നാളിൽ രോഗികളെ പരിചരിക്കാൻ പഴയ നഴ്‌സ് കുപ്പായമിട്ട ബോളിവുഡ് നടി ശിഖ മൽഹോത്ര വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിനുപിന്നാലെ നടിക്കും കോവിഡ് പിടിപെട്ടു. ഓക്ടോബറിലാണ്  ശിഖ കോവിഡ് പോസിറ്റീവായത്. പിന്നീട് വൈറസ് ബാധയിൽ നിന്ന് മുക്തി നേടിയെങ്കിലും പക്ഷാഘാതം വന്ന് കിടപ്പിലാണ് നടിയിപ്പോൾ. 

മുംബെെയിലെ കൂപ്പർ ആശുപത്രിയിൽ നടി ചികിത്സ തേടിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ ശിഖ തന്നെയാണ് തനിക്ക് കോവിഡ് പിടിപ്പെട്ട കാര്യം നേരത്തെ അറിയിച്ചത്. രോ​ഗം ബാധിച്ചതിൽ വിഷമമില്ലെന്നും ഉടൻ രോ​ഗമുക്തയായി തിരിച്ചെത്തുമെന്നും ശിഖ അന്ന് കുറിച്ചിരുന്നു. 

2014ൽ ഡൽഹിയിലെ മഹാവീർ മെഡിക്കൽ കോളേജിൽ നിന്നും നഴ്സിങ്ങിൽ ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് ശിഖ അഭിനയ രം​ഗത്തേക്ക് ചുവടുവെക്കുന്നത്. എന്നാൽ കോവിഡ് പടർന്നു പിടിച്ചതോടെ അഭിനയത്തോട് താൽക്കാലികമായി വിടപറഞ്ഞ് കോവിഡ് രോഗികളെ ചികിത്സിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് രം​ഗത്ത് വരികയായിരുന്നു. 

സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇൻ സ്ലൗ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്താണ് ശിഖ ശ്രദ്ധനേടുന്നത്. സിനിമയിൽ എത്തുന്നതിനും മുൻപ് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ അഞ്ച് വർഷം നഴ്‌സായി സേവനമനുഷ്ഠിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം