ചലച്ചിത്രം

'നാഗവല്ലിയെക്കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല'; ശോഭന

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ എക്കാലത്തേയും മികച്ച ക്ലാസിക്കുകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. എത്ര കണ്ടാലും പുതുമ നഷ്ടപ്പെടാത്ത ചിത്രത്തിന് മലയാളികളുടെ മനസിൽ ഇന്നും സ്ഥാനമുണ്ട്. മലയാള സിനിമയുടെ അത്ഭുതമായി മാറിയ ചിത്രത്തിന്റെ 27ാം വാർഷികമാണ് ഇന്ന്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ചിത്രത്തിലെ നായികയായി എത്തിയ ശോഭനയുടെ വാക്കുകളാണ്. 

നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്നാണ് താരം കുറിക്കുന്നത്. തന്റെ ജീവിത യാത്രയിലെ വലിയ മുതൽക്കൂട്ടാണ് ചിത്രമെന്നും താരം വ്യക്തമാക്കുന്നു. ഫാസിൽ സംവിധാനം ചെയ്ത ചിത്രം 1993 ഡിസിംബർ 23 നാണ് പ്രേക്ഷകരിൽ എത്തിയത്. മോഹൻലാൽ, സുരേഷ് ​ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിലെ അഭിനയത്തിന് ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു. 

ശോഭനയുടെ കുറിപ്പ് 

27 th year - 
Manichitra thaazhu 
ഒരു ബ്ലോക്ക്ബസ്റ്റർ സിനിമ എന്നതിലുപരി, ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു.. എൻെറ ജീവിത യാത്രയിൽ ഈ ചിത്രം വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു.....ഇന്നും അതെ..
നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം...സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്