ചലച്ചിത്രം

നിന്നെ സ്നേഹിച്ചവർക്കെല്ലാം ഇനിയുള്ള കാലം ക്രിസ്മസ് ആഘോഷത്തിന്റെ നാളല്ല; കുറിപ്പുമായി രഞ്ജിത്ത്

സമകാലിക മലയാളം ഡെസ്ക്

ൺമറഞ്ഞുപോയ പ്രിയ സംവിധായകൻ സച്ചിയുടെ പിറന്നാളാണ് ഇന്ന്. പ്രിയ സ്നേഹിതരേയും സിനിമ സ്വപ്നങ്ങളേയും പാതിവഴിയിൽ ഉപേക്ഷിച്ചുകൊണ്ടാണ് സച്ചി ഈ ലോകം വെടിഞ്ഞത്. തന്റെ പ്രിയപ്പെട്ടവന്റെ ഓർമയിൽ സംവിധായകൻ രഞ്ജിത്ത് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിന്നെ സ്നേഹിച്ചവർക്കെല്ലാം ഇനിയുള്ള കാലം ക്രിസ്മസ് ആഘോഷത്തിന്റെ നാളല്ലെന്നും ഓർമദിനമാണെന്നുമാണ് രഞ്ജിത്ത് കുറിക്കുന്നത്. 

'ഡിസംബർ 25 പോയ വർഷം ഈ നാളിൽ ഞാൻ നിന്നെ വിളിച്ചത് ജന്മദിന ആശംസകൾ നേരാനായിരുന്നു. ഇന്ന് പക്ഷെ ഒരു ഫോൺ കോളും എത്തിച്ചേരാത്തിടത്തേക്ക്‌ നീ പോയി. ക്രിസ്മസ് നിന്നെ സ്നേഹിച്ചവർക്കെല്ലാം ഇനിയുള്ള കാലം ആഘോഷത്തിന്റെ നാളല്ല. ഓർമദിവസം ആണ്'.- രഞ്ജിത്ത് പറഞ്ഞു. 

തിരക്കഥാകൃത്തു കൂടിയായിരുന്ന സച്ചി ജൂൺ 18നാണ് വിടപറഞ്ഞത്. അവസാന ചിത്രം അയ്യപ്പനും കോശിയും വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത മരണം. സച്ചിയുടെ ഓർമ ദിനമായ ഇന്ന് നടൻ പൃഥ്വിരാജ് പുതിയ ബാനർ അനൗൺസ് ചെയ്തു. സച്ചി ക്രിയേഷൻസ് എന്ന പേരിലാണ് ബാനർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ