ചലച്ചിത്രം

ചേട്ടനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി, സം​ഗീത് ശിവന്റെ നില മെച്ചപ്പെട്ടെന്ന് സന്തോഷ് ശിവൻ

സമകാലിക മലയാളം ഡെസ്ക്

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സം​ഗീത് ശിവന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടെന്ന് സഹോദരന്‍ സന്തോഷ് ശിവന്‍. ചേട്ടനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെന്ന് സന്തോഷ് വ്യക്തമാക്കി. ഫേയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

സം​ഗീത് ചേട്ടനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി, സുഖമായി വരുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി- സന്തോഷ് ശിവൻ കുറിച്ചു. കൊവിഡ് 19 ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു സംഗീത് ശിവന്‍. ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് സഹോദരന്റെ ആരോഗ്യനില വ്യക്തമാക്കി സന്തോഷ് ശിവന്‍ രംഗത്തെത്തിയത്.

നാലു ദിവസം മുമ്പാണ് സംഗീത് ശിവനെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു