ചലച്ചിത്രം

പുതുവത്സരത്തിന് ത്രില്ലിങ് സർപ്രൈസുമായി ജോർജുകുട്ടിയും കുടുംബവും; ടീസർ പാതിരാത്രിയെത്തും 

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം 2 ടീസർ പുതുവത്സര ദിനത്തിൽ പുറത്തുവിടും. ഒരു മിനിറ്റുള്ള ടീസർ 2021ന്റെ ആദ്യ മിനിറ്റിൽ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ടീസർ റിലീസിനെക്കുറിച്ച് നേരത്തെ മോഹൻലാലും ആരാധകരെ അറിയിച്ചിരുന്നു. 

ജിത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 സെപ്റ്റംബർ 21നാണ് ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചിത്രീകരണം. മോഹൻലാൽ ഉൾപ്പെടെയുള്ള അഭിനേതാക്കൾ ഷൂട്ടിംഗ് തീരുന്നത് വരെ ക്രൂവിനൊപ്പം  താമസിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമയുടെ ആദ്യഭാഗത്തിൽ ഒന്നിച്ച അതേ ടീം തന്നെയാണ് ദൃശ്യം 2ലും അണിനിരക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു