ചലച്ചിത്രം

ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും, അവതാരകനായി ധര്‍മജന്‍; താരപ്രഭയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ റിസപ്ഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹത്തിന് ആശംസകളുമായി സിനിമ ലോകം. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി താരങ്ങളാണ് വിവാഹ റിസപ്ഷനില്‍ പങ്കെടുത്തത്. ഇന്നലെയായിരുന്നു വിഷ്ണുവിന്റെ വിവാഹം. കോതമംഗലം സ്വദേശി ഐശ്വര്യയാണ് വധു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. 

തുടര്‍ന്ന് വൈകിട്ട് കലൂര്‍ വെച്ചുനടന്ന റിസപ്ഷനിലാണ് സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി താരങ്ങള്‍ ആശംസകള്‍ അറിയിക്കാന്‍ എത്തിയത്. നവദമ്പതികള്‍ക്ക് ആശംസ അറിയിക്കാന്‍ എത്തിയ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ആരവങ്ങളോടെയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ വരവേറ്റത്. ഇവരെ കൂടാതെ നാദിര്‍ഷ, വിജയരാഘവന്‍, നമിത പ്രമോദ്, അനു സിത്താര, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സംവിധായകന്‍ ജോഷി തുടങ്ങിയ നിരവധി താരങ്ങള്‍ എത്തിയിരുന്നു. വിഷ്ണുവിന്റെ അടുത്ത സുഹൃത്തുക്കളായ ബിബിനും ധര്‍മ്മജനുമായിരുന്നു റിസപ്ഷന് ചുക്കാന്‍ പിടിച്ചത്. ഇരുവരും അവതാരകരായി നിന്നാണ് വിവാഹത്തിന് എത്തിയവരെ വരവേറ്റത്. 

2003ല്‍ 'എന്റെ വീട് അപ്പൂന്റേം' എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമാഭിനയരംഗത്തെത്തിയത്. തുടര്‍ന്ന് ചെറിയവേഷങ്ങളിലൂടെ മലയാളത്തില്‍ സജീവമായ താരം 2015ല്‍ അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. ചിത്രം വന്‍ വിജയം നേടിയതിന് പിന്നാലെയാണ് കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ നായകനായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയതും വിഷ്ണുവും ബിബിനും ചേര്‍ന്നാണ്. ഈതു കൂടാതെ ഒരു യമണ്ടന്‍ പ്രേമകഥയ്ക്കും തിരക്കഥ രചിച്ചു. ഷാഫി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിഷ്ണു ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല