ചലച്ചിത്രം

അഞ്ചാം വാരത്തില്‍ 50 കോടി ക്ലബ്ബില്‍ 'അഞ്ചാം പാതിര'; നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തില്‍ എത്തിയ അഞ്ചാം പാതിര സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത് അഞ്ചാം ആഴ്ചയില്‍ ചിത്രം ആദ്യത്തെ നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് അഞ്ചാം പാതിര. കുഞ്ചാക്കോ ബോബനാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. 

മിധുന്‍ മാനുവല്‍ തോമസാണ് സസ്‌പെന്‍സ് ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ട്രെയിലര്‍ പുറത്തുവന്നതു മുതല്‍ ചിത്രം സിനിമ പ്രേമികളെ ആകാംക്ഷയിലാക്കിയിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷകാക്കാന്‍ ആദ്യ ദിവസത്തില്‍ തന്നെ അഞ്ചാം പാതിരക്കായി. അതോടെ ഈ വര്‍ഷത്തെ ആദ്യ വിജയമായി കുതിപ്പു തുടരുകയാണ് ചിത്രം. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച വിജയമായി മാറുകയാണ് അഞ്ചാം പാതിര. 

ആഷിക്ക് ഉസ്മാനാണ് നിര്‍മാണം. ചാക്കോച്ചനൊപ്പം ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ഇന്ദ്രന്‍സ്, സുധീഷ്, ഷാജു തുടങ്ങിയവരും അഞ്ചാം പാതിരയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷൈജു ഖാലിന്റെ ഛായാഗ്രഹണവും സുഷിന്‍ ശ്യാമിന്റെ സംഗീതവുമായിരുന്നു സിനിമയുടെ മറ്റൊരു പ്രത്യേകത. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

വാട്‌സ്ആപ്പിന്റെ പച്ച നിറത്തില്‍ മാറ്റം? ചാറ്റ് ബബിളില്‍ പുതിയ അപ്‌ഡേറ്റ്

'ആരാധകരും ഫുട്‌ബോളും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നു'- 'വാര്‍' വേണ്ടെന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍

സിനിമ കാണാന്‍ ആളില്ല, തെലങ്കാനയില്‍ രണ്ടാഴ്ചത്തേക്ക് തിയറ്ററുകൾ അടച്ചിടുന്നു

ആറാം വിരല്‍ നീക്കം ചെയ്യാന്‍ വന്നു, ശസ്ത്രക്രിയ നടത്തിയത് നാവില്‍; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി