ചലച്ചിത്രം

ദുല്‍ഖറിസത്തിന്റെ എട്ടു വര്‍ഷങ്ങള്‍; സുകുമാര കുറുപ്പിന്റെ വേഷത്തില്‍ കേക്ക് മുറിച്ച് ദുല്‍ഖര്‍; ആഘോഷമാക്കി കുറുപ്പ് ടീം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സെക്കന്‍ഡ് ഷോയിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ സിനിമ ലോകത്തേക്ക് എത്തിയിട്ട് എട്ടു വര്‍ഷങ്ങള്‍. ഇതിനിടെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും ശക്തമായ സാന്നിധ്യമാകാന്‍ ദുല്‍ഖറിനായി. എട്ടാം വര്‍ഷം ദുല്‍ഖറിന് കുറച്ച് സ്‌പെഷ്യലാണ്. തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥിന്റെ സിനിമയുടെ ലൊക്കേഷനിലാണ് താരം. കുറുപ്പിന്റെ ലൊക്കേഷനില്‍ വെച്ച് കേക്ക് മുറിച്ച് ആഘോഷമാക്കിയിരിക്കുകയാണ് താരം. ചിത്രത്തില്‍ അഭിനയിക്കുന്ന സുരഭി ലക്ഷ്മിയാണ് ആഘോഷത്തിന്റെ വിഡിയോ പങ്കുവെച്ചത്. 

താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒരു കുറിപ്പും സുരഭി പങ്കുവെച്ചിരുന്നു. '8 years of Dulquerism! അദ്ദേഹത്തിന്റെ എട്ടാമത്തെ വര്‍ഷം.. ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥിന്റെ പുതിയ സിനിമയും, ഉഝ പ്രൊഡക്ഷന്റെ സംരംഭവുമായ കുറുപ്പ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ഞങ്ങള്‍ ആഘോഷിച്ചു. കുറിപ്പില്‍ എനിക്കും അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഒരുപാട് കാലം സൂപ്പര്‍സ്റ്റാറും മെഗാസ്റ്റാറും ഒക്കെ ആയി അദ്ദേഹത്തിന് സിനിമയുടെ എല്ലാ മേഖലയിലും ശോഭിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.' 

2012 ലാണ് സെക്കന്‍ഡ് ഷോ റിലീസ് ചെയ്യുന്നത്. തന്റെ എട്ട് വര്‍ഷങ്ങളോര്‍ത്തുകൊണ്ട് ദുല്‍ഖറും ഫേയ്‌സ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട്.  ഇത്രയും കാലം നടനെന്ന നിലയിലും വ്യക്തി എന്ന നിലയിലും താന്‍ സുരക്ഷിതനായി നടക്കുകയായിരുന്നുവെന്നും ഇനിയങ്ങോട്ടു വ്യത്യസ്ത കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ധൈര്യം തനിക്കു കൈവന്നുവെന്നും നടന്‍ പറയുന്നു. സിനിമയ്ക്കു നല്‍കിയിട്ടുള്ളതെന്തോ അതാണ് സിനിമ തിരിച്ചും നമുക്ക് തരുന്നത് എന്നും പോസ്റ്റില്‍ ദുല്‍ഖര്‍ പറയുന്നു. എട്ടു വര്‍ഷത്തെ അഭിനയാനുഭവം തന്നെ കൂടുതല്‍ ശക്തനും ആത്മവിശ്വാസമുള്ളവനുമാക്കിയെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. കാലചക്രം ഒരു ആവൃത്തി സഞ്ചരിച്ചുവെന്നും കുറിപ്പിലൂടെ താന്‍ ശ്രീനാഥ് രാജേന്ദ്രനും ടീമുമായി വീണ്ടും ഒന്നിക്കുകയാണ് എന്നും ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം