ചലച്ചിത്രം

'അവന്‍ നുണ പറയുകയാണ്'; പൃഥ്വിരാജിന്റെ കയ്യില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി രഞ്ജിത്ത്

സമകാലിക മലയാളം ഡെസ്ക്

മെലിഞ്ഞ് താടിയും മുടിയും നീട്ടിയ ലുക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. അയ്യപ്പനും കോശിയും എന്നെ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിലും താരം പങ്കെടുത്തത് ഈ ലുക്കിലാണ്. അതിനിടെ പുതിയ ഗെറ്റപ്പിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ഇതിന് പൃഥ്വിരാജ് പറഞ്ഞ മറുപടിയോടുള്ള സംവിധായകന്‍ രഞ്ജിത്തിന്റെ പ്രതികരണമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്.

അയ്യപ്പനും കോശിക്കും വേണ്ടി നടത്തിയ പ്രസ് മീറ്റിനിടെയായിരുന്നു സംഭവം. ചിത്രത്തില്‍ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്ന ബിജു മേനോനും രഞ്ജിത്തും പൃഥ്വിരാജിനൊപ്പമുണ്ടായിരുന്നു. അതിനിടെയാണ് ഈ ഗെറ്റപ്പ് പുതിയ പടത്തിന് വേണ്ടിയുള്ളതാണോ എന്ന്  മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. 'അല്ല, ഇതൊരു പടവും ഇല്ലാത്തതുകൊണ്ടുളള ഗെറ്റപ്പാ' എന്നായിരുന്നു താരത്തിന്റെ മറുപടി. ഇത് കേട്ടതോടെ രഞ്ജിത്ത് പൃഥ്വിരാജിന്റെ കയ്യില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ആദ്യം പറഞ്ഞത് അവന്‍ നുണപറയുകയാണ് എന്നാണ്.

ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായി പൃഥ്വിരാജ് ഒരുങ്ങുകയാണെന്നും ചിത്രത്തിനായി കാത്തിരിക്കുകയാണെന്നുമാണ് രഞ്ജിത്ത് പറഞ്ഞു. 'അവന്‍ നിങ്ങളോട് നുണ പറയുന്നതാണ്, ആട് ജീവിതത്തിലേയ്ക്ക് ഒരുങ്ങുകയാണ് പൃഥ്വി. അതും ശരീരം കൊണ്ട്. ബെന്യാമിന്റെ നോവല്‍ ബ്ലെസിയെന്ന മിടുക്കനായ സംവിധായകന്‍ സിനിമയാക്കുന്നു. ഒരു ഷെഡ്യൂള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞു. ഇനി ഇവന്‍ മെലിഞ്ഞ് വളര്‍ന്ന താടിയൊക്കെയായി മരുഭൂമിയില്‍ ആടുകള്‍ക്കൊപ്പം ജീവിക്കാന്‍ പോകുകയാണ്.'രഞ്ജിത്ത് പറഞ്ഞു.

സിനിമയില്‍ നിന്ന് മൂന്നു മാസമായി അവധി എടുത്തിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ആടുജീവിതത്തിനുള്ള തയാറെടുപ്പുകള്‍ക്കുവേണ്ടിയാണ് താരം ഇടവേള എടുത്തിരിക്കുന്നത്. 20 കിലോയോളം ഭാരമാണ് ചിത്രത്തിനായി പൃഥ്വിരാജ് കുറക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)