ചലച്ചിത്രം

'കറങ്ങാന്‍ പോകുമ്പോള്‍ കാമുകിയെ സഹോദരിയാക്കും'; വീട്ടുകാരെ പേടിയായിരുന്നെന്ന് കാര്‍ത്തിക് ആര്യന്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ പുതിയ താരോദയമാണ് കാര്‍ത്തിക് ആര്യന്‍. ഇപ്പോള്‍ തന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പ്രണയം വീട്ടില്‍ അറിയുമോ എന്ന് ഭയന്നിരുന്നെന്നും അതിനാല്‍ കാമുകിയെ കാണാന്‍ പോയിരുന്നത് രഹസ്യമായിട്ടായിരുന്നു എന്നുമാണ് താരം പറയുന്നത്. കപില്‍ ശര്‍മ ഷോയില്‍ വെച്ചാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

'16ാം വയസില്‍, ഞാനും കാമുകിയും സ്‌കൂളില്‍ ഒരേ ബെഞ്ചിലിരുന്നാണ് പഠിച്ചിരുന്നത്. ഞങ്ങള്‍ ഹോംവര്‍ക്കുകളും അസൈന്‍മെന്റുകളുമെല്ലാം ഷെയര്‍ ചെയ്യുമായിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യം പിടിക്കപ്പെടുമോ എന്ന് ഭയപ്പെട്ടിരുന്നു. ഗോളിയോറിലെ പൊതുസ്ഥലങ്ങളിലെല്ലാം പോകുമ്പോള്‍ പ്രണയം ഒളിച്ചുവെക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നെന്നാണ് താരം പറയുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയെ കാണാന്‍ റസ്റ്റോറന്റില്‍ പോയപ്പോള്‍ ബന്ധുക്കളോ വീണ്ടുകാരോ കണ്ടുപിടിക്കുമോ എന്ന് പേടിച്ചിരുന്നെന്നും താരം പറഞ്ഞു.

വീട്ടുകാരെ പേടിയായിരുന്നു എന്നാണ് കാര്‍ത്തിക് പറയുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ കാമുകിമാരെ കസിന്‍ എന്നാണ് വിളിച്ചിരുന്നതെന്നും താരം പറഞ്ഞു. ലവ് ആജ് കല്‍ ആണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. സാറ അലി ഖാനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇംതിയാസ് അലിയാണ് സംവിധാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ