ചലച്ചിത്രം

ദര്‍ബാര്‍ പരാജയം: വിതരണക്കാരില്‍ നിന്നും സംരക്ഷണം തേടി മുരുഗദോസ് കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: സിനിമാ വിതരണക്കാരില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് തമിഴ് ചലച്ചിത്ര സംവിധായകന്‍ എ ആര്‍ മുരുഗദോസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. രജനീകാന്ത് അഭിനയിച്ച തന്റെ കഴിഞ്ഞ ചിത്രം ദര്‍ബാര്‍ പരാജയമായിരുന്നു എന്നും രജനീകാന്ത് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വിതരണക്കാര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ സംവിധായകന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. 

ജനുവരി ഒമ്പതിന് പൊങ്കല്‍ റിലീസായി എത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം നേടാതെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നിരുന്നു. 4000 തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിലൂടെ ഉണ്ടായ നഷ്ടം രജനീകാന്ത് നികത്തണം എന്നാവശ്യപ്പെട്ട് വിതരണക്കാര്‍ രംഗത്ത് വന്നിരുന്നു. നടനെ കാണാനെത്തിയ വിതരണക്കാരെ പൊലീസ് തടഞ്ഞതിന് പിന്നാലെ, വീടിന് സമീപം നിരഹാരമിരിക്കാനാണ് വിതരണക്കാരുടെ തീരുമാനം. 

ചിത്രം എഴുപത് കോടിയിലേറെ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 200കോടി മുതല്‍മുടക്കില്‍ ലൈക്ക പ്രൊഡക്ഷനാണ് ദര്‍ബാര്‍ നിര്‍മ്മിച്ചത്. ചിത്രത്തിന് വേണ്ടി 108കോടിയാണ് രജനീകാന്ത് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് രജനി നായകനായ ലിംഗ എന്ന ചിത്രം നഷ്ടത്തിലായപ്പോഴും വിതരണക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ