ചലച്ചിത്രം

'വെല്‍കം ബാക്ക് എസ് ജി'; അച്ഛന്റെ രണ്ടാം വരവ് ആഘോഷമാക്കി ഗോകുല്‍ സുരേഷ്

സമകാലിക മലയാളം ഡെസ്ക്

ണ്ടാം വരവവിലൂടെ മലയാളത്തിലെ സൂപ്പര്‍താരമായി ഉയരാന്‍ ഒരുങ്ങുകയാണ് നടന്‍ സുരേഷ് ഗോപി. പുതിയ ചിത്രം വരനെ ആവശ്യമുണ്ട് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോള്‍ തന്റെ അച്ഛന്റെ തിരിച്ചുവരവിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഗോകുല്‍ സുരേഷിന്റെ പോസ്റ്റാണ് വൈറലാവുന്നത്. 

സുരേഷ് ഗോപിയുടെ ചിത്രത്തിനൊപ്പം വെല്‍കം ബാക്ക് എസ്ജി എന്നാണ് ഗോകുല്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ സുരേഷ് ഗോപിയെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. നടന്‍ എന്ന നിലയില്‍ സുരേഷ് ഗോപിയെ ഇഷ്ടമാണ് സിനിമയില്‍ തന്നെ തുടരൂ എന്നുമാണ് ആരാധകരുടെ കമന്റ്. മലയാളത്തിന് ഇനിയും സുരേഷ് ഗോപി എന്ന നടനെ ആവശ്യമുണ്ടെന്നും അവര്‍ കുറിക്കുന്നു. 

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി എത്തിയത് ശോഭനയാണ്. ഇഷ്ടതാര ജോഡികളുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ ആരാധകരെ അവേശത്തിലാക്കിയിരിക്കുകയാണ്. അവിവാഹിതനായ റിട്ടയേഡ് മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തിയത്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു