ചലച്ചിത്രം

വേഷത്തിന് ചൂട് കൂടുന്നുണ്ടല്ലോ എന്ന് ആരാധകന്‍; നേരത്തെ ഇല്ലാത്ത കുരുപൊട്ടലാണ് ഇപ്പോള്‍, പണ്ടും ഇങ്ങനെതന്നെയാണെന്ന് അമേയ

സമകാലിക മലയാളം ഡെസ്ക്

രിക്ക് വെബ് സീരീസിലൂടെയാണ് അമേയ മാത്യു ശ്രദ്ധേയയാകുന്നത്. മോഡലിങ്ങിലും അഭിനയത്തിലും തിളങ്ങുന്ന താരത്തിന് ആരാധകരും ഏറെയാണ്. ഗ്ലാമറസ് ലുക്കിലുള്ള നിരവധി ചിത്രങ്ങളാണ് അമേയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശനവുമായി എത്തിയ ആള്‍ക്ക് അമേയ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

'ക്യൂട്ട് ആയല്ലോ അമേയ പക്ഷേ കുറച്ച് ചൂട് ആയി വരുന്ന പോലെയുള്ള വേഷം' എന്നായിരുന്നു കമന്റ്. ഇതിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് അമേയ നല്‍കിയത്. ഞാന്‍ ഇങ്ങനെയാണ്. ചേട്ടനേയോ ബാക്കിയുള്ളവരേയോ പ്രൂവ് ചെയ്യേണ്ട കാര്യം എനിക്കില്ല മോനൂസേ. എന്റെ ഇഷ്ടമല്ലേ എന്ത് ഡ്രസ് ഇടണം എന്നുള്ളത്. ഞാന്‍ പണ്ടേ ഇങ്ങനത്തെ ഡ്രസ്സുകള്‍ ഇടാറുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത കുരുപൊട്ടലാ ഇപ്പോ ചിലര്‍ക്ക്. ഞാന്‍ ഇതൊന്നും കാര്യമാക്കുന്നില്ല' അമേയ കുറിച്ചു. 

'മറ്റുള്ളവര്‍ നിങ്ങളെകുറിച്ച് പറയുന്നത് അവരുടെ കാഴ്ചപാടുകളാണ്, അതുകേട്ടാല്‍ നിങ്ങള്‍ക്ക് അവരായി മാറാം... ഇല്ലെങ്കില്‍ നിങ്ങളായിതന്നെ ജീവിക്കാം' എന്ന അടിക്കുറിപ്പിലാണ് അമേയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ