ചലച്ചിത്രം

'അവരോടെനിക്ക് വിയോജിപ്പുകളുണ്ട്, എന്നാലും ഈ സിനിമ ഞാന്‍ കാണും': സ്മൃതി ഇറാനി 

സമകാലിക മലയാളം ഡെസ്ക്

താപ്‌സി പന്നു മുഖ്യവേഷത്തിലെത്തുന്ന ധപ്പട് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഭര്‍ത്താവ് അടിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ആ ബന്ധം തന്നെ വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് 'ധപ്പട്' പറയുന്നത്. 

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി.  ട്രെയിലര്‍ പങ്കുവച്ചുകൊണ്ടാണ് ചിത്രത്തിന്റെ ആശയത്തോടുള്ള ഐക്യം സ്മൃതി പ്രകടിപ്പിച്ചത്. തനിക്ക് ചിത്രത്തിന്റെ സംവിധായകനോടും ചില അഭിനേതാക്കളോടും അഭിപ്രായവ്യത്യാസമുണ്ടെന്നും എന്നാല്‍ അതൊന്നും പരിഗണിക്കാതെ ചിത്രം കാണുമെന്നുമാണ് സ്മൃതി ഇറാനിയുടെ വാക്കുകള്‍. 

'സംവിധായകന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ഞാന്‍ പിന്തുണയ്ക്കില്ലായിരിക്കാം, അല്ലെങ്കില്‍ ചില കാര്യങ്ങളില്‍ ചില അഭിനേതാക്കളോട് വിയോജിപ്പുണ്ടായേക്കാം, എന്നാലും ഈ കഥ ഞാന്‍ ഉറപ്പായും കാണും', കുറിപ്പില്‍ പറയുന്നു. ആളുകള്‍ കുടുംബമായിതന്നെ ധപ്പട് കാണണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെടുന്നുണ്ട്. സ്ത്രീകളെ തല്ലുന്നത് അത് ഒരുപ്രാവശ്യമാണെങ്കില്‍ പോലും ശരിയായ കാര്യമല്ലെന്നും അവര്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ