ചലച്ചിത്രം

ചുവപ്പില്‍ തിളങ്ങി റാഷി ഖന്ന, ദേവതയെപ്പോലെയെന്ന് ആരാധകര്‍; ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് റാഷി ഖന്ന. വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന തെലുങ്ക് ചിത്രം വേള്‍ഡ് ഫേമസ് ലവറാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. റാഷി ഖന്നയായിരുന്നു ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. ചുവന്ന ലെഹങ്കയണിഞ്ഞ് അതീവ സുന്ദരിയായാണ് റാഷി എത്തിയിരുന്നത്.

ചുവപ്പില്‍ അതിമനോഹരിയായിരുന്നു താരം. ഡീപ്പ് നെക്ക് ടോപ്പിനൊപ്പം ഷോളിനെ ചേര്‍ത്തുവെക്കാനായി ബെല്‍റ്റുമുണ്ട്. പ്രമുഖ സെലിബ്രിറ്റി ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് വസ്ത്രം ഒരുക്കിയത്. ലെഹങ്കയ്‌ക്കൊപ്പം ചുവന്ന കല്ലിന്റെ നെക്ലൈസാണ് താരം അണിഞ്ഞത്. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഡിസംബര്‍ 14നാണ് വേള്‍ഡ് ഫേമസ് ലവര്‍ റിലീസിനെത്തുന്നത്. ചിത്രത്തില്‍ തമിഴ് താരം ഐശ്വര്യ രാജേഷ്, കാതറിന്‍ ട്രീസ, ഇസബെല്ല ലെയ്‌റ്റെ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ക്രാന്തി മാധവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു