ചലച്ചിത്രം

ഇനി ഒന്നിച്ച് റിലീസ് ഇല്ല, മലയാള സിനിമ കാണാന്‍ കേരളത്തിന് പുറത്തുള്ളവര്‍ കാത്തിരിക്കണം; നടപടിയുമായി നിര്‍മാതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മലയാള സിനിമകള്‍ കാണാന്‍ കേരളത്തിന് പുറത്തുള്ളവര്‍ ഇനി കുറച്ചു കാത്തിരിക്കേണ്ടിവരും. കേരളത്തില്‍ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ഇനി കരളത്തിന് പുറത്ത് റിലീസ് ചെയ്യുക. മലയാള സിനിമക്ക് പൈറസി വലിയ പ്രശ്‌നമായി മാറിയതിന് പിന്നാലെയാണ് കേരള ഫിലിം പ്രൊഡ്യൂസേഴേസ് അസോസിയേഷന്റെ നടപടി. 

എന്നാല്‍ ഇതരഭാഷ നടന്മാര്‍ അഭിനയിക്കുന്ന മലയാള ചിത്രങ്ങള്‍ ഒരേ ദിവസം തന്നെ കേരളത്തിലും പുറത്തും റിലീസ് ചെയ്യുന്നതിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയില്ല. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാരില്‍ ഹിന്ദി, തമിഴ് സിനിമതാരങ്ങള്‍ അഭിനയിക്കുന്നുണ്ട്. തമിഴ് നടന്മാരായ അര്‍ജുന്‍, പഭു എന്നീവരും ഹിന്ദിയിലെ സുനില്‍ ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇത്തരം ചിത്രങ്ങളെയാണ് പുതിയ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കുക. 

ബാംഗളൂര്‍ പോലെയുള്ള നഗരങ്ങള്‍ പൈറസിക്കെതിരേ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും വ്യാജ ഭീഷണി തടയാന്‍ സഹായിക്കുന്നില്ലെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. അടുത്തിടെ മലയാളത്തില്‍ പുറത്തിറങ്ങിയ ലൂസിഫര്‍, മാമാങ്കം എന്നീ ചിത്രങ്ങള്‍ക്കും പൈറസി ഭീഷണി സൃഷ്ടിച്ചിരുന്നു. ഹിറ്റ് ചിത്രങ്ങളായ പ്രേമം, വരത്തനന്‍, രാമലീലയും പൈറസിക്കുരുക്കില്‍ പെട്ടിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2017 ല്‍ ഇത്തരത്തിലുള്ള 221 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2018 ല്‍ ഇത് 119 ആയിരുന്നു. കഴിഞ്ഞ വര്‍ഷം അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണണം എന്ന ആവശ്യവുമായി നിരവധി നിര്‍മാതാക്കളും രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു