ചലച്ചിത്രം

'ഭയമരിച്ചു കയറുന്നു, എന്നാലും ഞാന്‍ വരും നിന്നെത്തേടി'; കത്തനാരായി ജയസൂര്യ, രണ്ടു ഭാഗങ്ങളായി ത്രീ ഡി ചിത്രം;ലോഞ്ച് ടീസര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

യസൂര്യ നായകനായെത്തുന്ന പുതിയ ചിത്രം കത്തനാരുടെ ലോഞ്ച് ടീസര്‍ പുറത്തിറങ്ങി. ഐതീഹ്യമാലയിലെ കടമറ്റത്ത് കത്തനാരുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസാണ്.  ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റോജിന്‍. 

ത്രീ ഡിയില്‍ രണ്ടു ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്‍ രാമാനന്ദാണ്. നീല്‍ ഡി കുഞ്ഞ ഛായാഗ്രാഹണവും രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതവും നിര്‍വഹിക്കുന്നു.ഫ്രൈ ഡേ ഫിലും ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്